തെരുവു നായ്ക്കളെ കൊല്ലാം, മനുഷ്യജീവനാണ് പ്രാധാന്യം: മന്ത്രി

കൊച്ചി: തെരുവുനായകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.ടി ജലീല്‍. നായ്ക്കളെ കൊല്ലുന്നതില്‍ തെറ്റില്ല. മനുഷ്യജീവനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും കെ.ടി.ജലീല്‍ പറഞ്ഞു.

അതേസമയം, തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ക്ക് തടസമാകുന്നത് നായ്പിടിത്തക്കാരുടെ അഭാവമാണ്. സംസ്ഥാനത്ത് നായ്പിടിത്ത വിദഗ്ധരുള്ളത് രണ്ട് ജില്ലയില്‍ മാത്രമാണ്. മറ്റുജില്ലകളില്‍ ഇക്കാര്യത്തില്‍ താല്‍പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കാനാണ് തദ്ദേശ സ്വയംഭരണവകുപ്പ് ആലോചിക്കുന്നത്. തെരുവുനായ പ്രശ്‌നം ചര്‍ച്ച െചയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ വൈകിട്ട് ചേരുന്ന യോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യും.

നായ്ക്കളുടെ വന്ധ്യം കരണം ഫലപ്രദമായി നടപ്പാക്കുന്നതെങ്ങനെ എന്നതടക്കമുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി വിളിച്ച യോഗം ചര്‍ച്ച ചെയ്യും. തദ്ദേശ സ്വയംഭരണമന്ത്രി, ആരോഗ്യവകുപ്പ് മന്ത്രി, പരിസ്ഥിതിമൃഗസംരക്ഷണവകുപ്പ് മന്ത്രി എന്നിവരും ഈ വകുപ്പുകളിലെ സെക്രട്ടറിമാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

-എജെ-

Share this news

Leave a Reply

%d bloggers like this: