തുര്‍ക്കി സ്‌ഫോടനം: ചാവേറായത് 12 വയസ്സുകാരന്‍

ഇസ്താംബൂള്‍: തുര്‍ക്കിയില്‍ 51 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം നടത്തിയത് 12 വയസ്സുകാരനെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം വിവാഹ പാര്‍ട്ടിക്കിടെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 51 പേരാണ് കൊല്ലപ്പെട്ടത്.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തിരുന്നു. തുര്‍ക്കിയിലെ ഗസിയാന്‍ടെപില്‍ ആണ് സ്‌ഫോടനം ഉണ്ടായത്. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് 64 കിലോമീറ്റര്‍ അകലെയാണ് ഗസിയന്‍ടെപ് നഗരം.

ചാവേര്‍ ആയത് 12നും 14നും ഇടയ്ക്കു പ്രായമുള്ള കുട്ടിയാണെന്ന വിവരം ലഭിച്ചതായി പ്രസിഡന്റ് തയ്യിബ് എര്‍ദോഗന്‍ ദേശീയ ടെലിവിഷനിലൂടെ അറിയിച്ചു. സ്‌ഫോടനത്തില്‍ 69 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 17 പേരുടെ നില ഗുരുതരമാണ്. കൊല്ലപ്പെട്ടവരില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞും ഉള്‍പ്പെടുന്നു.

അടുത്തകാലത്തായി രൂക്ഷമായ ആക്രമണങ്ങളാണ് ഇസ്ലാമിക് സ്‌റ്റേറ്റ് നടത്തിവരുന്നത്. സൈന്യം ഇതിനെ കൂടുതല്‍ ജാഗ്രതയോടെ നേരിടുമെന്ന് തയ്യിബ് എര്‍ദോഗന്‍ ഉറപ്പുനല്‍കി.

അക്രമം നടന്ന സ്ഥലം ഉള്‍പ്പെടുന്ന പ്രവിശ്യ കഴിഞ്ഞ 15 ദിവസമായി സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ തുര്‍ക്കി ഇടപെടുമെന്നുള്ള പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്‌ഫോടനം നടന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: