അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി

പാരീസ്: ഫ്രാന്‍സില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സര്‍ക്കോസി തന്നെയാണ് പ്രഖ്യാപിച്ചത്. സോഷ്യല്‍ മീഡിയ വഴിയാണ് സര്‍ക്കോസി പ്രഖ്യാപനം നടത്തിയത്. 2007 മുതല്‍ 2012 വരെയുള്ള കാലയളവിലാണ് സര്‍ക്കോസി ഫ്രഞ്ച് പ്രസിഡന്റായിരുന്നത്. 2012ല്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സര്‍കോസി  മത്സരിച്ചിരുന്നെങ്കിലും ഫ്രാന്‍സിസ് ഓലന്റിനോട് പരാജയപ്പെടുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് ശേഷം രാഷ്ട്രീയം വിടുകയാണെന്നും രാജ്യത്തെ സേവിക്കാന്‍ മറ്റൊരു വഴി കണ്ടെത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ 2014ല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ തലപ്പത്തെത്തിയതോടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാന്‍ സര്‍കോസി തീരുമാനിച്ചത്. 2017 ലെ തെരഞ്ഞടുപ്പില്‍ മത്സരിക്കുമെന്ന് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയുമാണ് സര്‍ക്കോസി അറിയിച്ചിരിക്കുന്നത്.

‘2017 ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഞാന്‍ തീരുമാനിച്ചു’ എന്നായിരുന്നു സര്‍ക്കോസിയുടെ പ്രഖ്യാപനം. കുടിയേറ്റ പ്രശ്‌നത്തെക്കുറിച്ചും രാജ്യത്ത് തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണത്തെക്കുറിച്ചുമുള്ള കാമ്പയിന് നേതൃത്വം നല്‍കാനും സര്‍കോസി പദ്ധതി തയ്യാറാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

-sk-

Share this news

Leave a Reply

%d bloggers like this: