എണ്ണ ചോര്‍ച്ച: ഖത്തര്‍ കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി

മുംബൈ: ദക്ഷിണ മുംബൈയില്‍ കപ്പല്‍ മുങ്ങി എണ്ണ കടലില്‍ ഒഴുകിയ സംഭവത്തില്‍ ഖത്തര്‍ ആസ്ഥാനമായ ഷിപ്പിങ് കമ്പനിക്ക് 100 കോടി രൂപ പിഴ ചുമത്തി. കേസ് പരിഗണിച്ച ദേശീയ ഹരിത ട്രൈബ്യൂണലാണ് പിഴ ചുമത്തിയിരിക്കുന്നത്. ഖത്തര്‍ കേന്ദ്രമായുള്ള ഡെല്‍റ്റ ഷിപ്പിങ് മറൈന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള എം വി റാക് എന്ന ചരക്കു കപ്പലാണ് മുംബൈയുടെ 20 നോട്ടിക്കല്‍ മൈല്‍ ദൂരെ കടലില്‍ താഴ്ന്നിരുന്നത്.

2011 ആഗസ്റ്റ് നാലിനായിരുന്നു കപ്പല്‍ മുങ്ങിയിരുന്നത്. ദക്ഷിണ മുംബൈയില്‍ നിന്നും അദാനിയുടെ ഗുജറാത്തിലെ തെര്‍മല്‍ പ്ലാന്റിലേക്ക് കല്‍ക്കരിയും ഡീസലുമായി പോകുകയായിരുന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടിരുന്നത്. തുടര്‍ന്ന് എണ്ണ ചോര്‍ച്ച ഉണ്ടാകുകയും ചെയ്തു. ഇത് ഏറെക്കാലത്തെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഇത് സംബന്ധിച്ച കേസ് ഉണ്ടായത്.  ഏറെക്കാലം നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ട്രൈബ്യൂണല്‍ കമ്പനിക്ക് വന്‍ പിഴ ചുമത്തിയത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എന്റര്‍പ്രൈസസിന് അഞ്ചുകോടി രൂപയും ട്രൈബൂണല്‍ പിഴ ചുമത്തിയിട്ടുണ്ട്.

-sk-

Share this news

Leave a Reply

%d bloggers like this: