ഇന്ത്യന്‍ വംശജയെ ലണ്ടന്‍ ഡെപ്യൂട്ടി മേയര്‍ ആയി നിയമിച്ചു

ലണ്ടന്‍: ഇന്ത്യന്‍ വംശജയെ ലണ്ടനില്‍ ഡെപ്യൂട്ടി മേയര്‍ ആയി നിയമിച്ചു. ഇന്ത്യന്‍ വംശജയായ ഷെര്‍ലി റൊഡ്രിഗസിനെയാണ് ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ വംശജനായ സാദിഖ്ഖാന്‍ ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഷെര്‍ലി റൊഡ്രിഗസിനെ ഡെപ്യൂട്ടി മേയര്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ പദവിയിലത്തെുന്ന രണ്ടാമത്തെ ഇന്ത്യന്‍ വംശജയാണിവര്‍. നേരത്തേ ഇന്ദോര്‍ സ്വദേശിയായ രാജേഷ് അഗര്‍വാളും ലണ്ടന്‍ ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലണ്ടനെ കൂടുതല്‍ നിര്‍മലവും ഹരിതാഭവുമായ നഗരമാക്കി മാറ്റുന്ന ചുമതലയാണ് ഷെര്‍ലിക്ക് ലഭിച്ചിരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയറെ നിയമിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ മേയര്‍ പറഞ്ഞു. അന്തരീക്ഷമലിനീകരണം കഴിയുന്നത്ര ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്കാനും ഡെപ്യൂട്ടി മേയര്‍ നേതൃത്വം നല്‍കുക.

-sk-

Share this news

Leave a Reply

%d bloggers like this: