ജനസംഖ്യയുടെ വളര്‍ച്ച….ഒരു ബില്യണ്‍ യൂറോ അധിക വരുമാനം സര്‍ക്കാരിന് കണ്ടെത്തേണ്ടി വരുമെന്ന് സൂചന

ഡബ്ലിന്‍: വളരുന്ന ജനസംഖ്യയുടെ ജനങ്ങളുടെ ആവശ്യങ്ങള്‍ നിവര്‍ത്തിക്കുന്നതിന് ഒരു ബില്യണ്‍ അധിക വരുമാനമെങ്കിലും കണ്ടെത്തേണ്ടി വരുമെന്ന് കണക്കുകള്‍. പ്രധാനമായും പ്രായമാകുന്ന ജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാകും ഇത്. ഫ്രണ്ട് ലൈന്‍ സര്‍വീസുകള്‍ക്ക് കൂടുതല്‍ പണം കണ്ടെത്തേണ്ടതായി വരും. നികുതി ഇളവുകള്‍ നല്‍കാന്‍ ഒരുങ്ങും മുമ്പ് സര്‍ക്കാര്‍ ഇക്കാര്യം പരിഗണിക്കേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ‍

ഒക്ടോബര്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച അധിക ചെലവ് 1.7 ബില്യണ്‍ യൂറോയിലേക്ക് എത്തും. നേരത്തെ 600മില്യണ്‍ യൂറോയില്‍ അധിക ചെലവ് നില്‍ക്കുമെന്നാണ് കരുതിയത്. 600 ശതമാനം വരെ പ്രോപ്പര്‍ട്ടി ടാക്സ് ഈടാക്കണമെന്ന അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ തുള്ളുന്നുണ്ട്. യൂണിവേഴ്സല്‍ സോഷ്യല്‍ ചാര്‍ജ് വേണ്ടെന്ന് വെയ്ക്കുന്നതിന് പകരമായിട്ടാണിങ്ങനെ നിര്‍ദേശം ഉയര്‍ന്ന് വന്നത്. അതേ സമയം യുസിഎസ് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഇതിനോട് ധനകാര്യവകുപ്പ് പ്രതികരിക്കുകയും ചെയ്തു.

നഴ്സുമാര്‍, അദ്ധ്യാപകര്‍, മറ്റ് ഫ്രണ്ട് ലൈന്‍ ജീവനക്കാര്‍ എന്നിവരുടെ എണ്ണം ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പ് വരുത്താനാണ് ഡോണീഹോശ്രമിക്കുന്നതെന്നാണ് സൂചന. ജന സംഖ്യവര്‍ധിക്കുന്നത് കണക്കിലെടുത്താല്‍ ആരോഗ്യ സേവനം നല്ല നിലയില്‍ കൊണ്ട് പോകണമെങ്കില്‍ ജീവനക്കാരുടെ എണ്ണം കുറയാതിരിക്കണം. ഇതോടൊപ്പം സ്കൂള്‍, ആശുപത്രികള്‍, ചൈല്‍ഡ് കെയര്‍ കേന്ദ്രങ്ങള്‍, ഗതാഗതം എന്നിവയ്ക്കും വികസിച്ച് വരണം. ഇവയെക്കാം കൂടി ചുരുങ്ങിയത് ഒരു ബില്യണ്‍ അധിക വരുമാനമെങ്കിലും സര്‍ക്കാരിന് കണ്ടെത്തേണ്ടി വരും.

ഏതെങ്കിലും നിലയില്‍സാമ്പത്തികമായ തകര്‍ച്ച നേരിടേണ്ടി വന്നാല്‍ സര്‍ക്കാരിന്‍റെ ചെലവഴിക്കല്‍ 2021-ാടെ 6.75 ബില്യണ്‍ യൂറോ കണ്ട് വര്‍ധിക്കും. ആകെ ചെലവഴിക്കല്‍ ഇതോടെ 67.6 ബില്യണ്‍ യൂറോയിലേക്കെത്തും.

എസ്

Share this news

Leave a Reply

%d bloggers like this: