ലോകത്തിലെ ഏറ്റവും വലിയ വിമാനം രണ്ടാം പരീക്ഷണ പറക്കലില്‍ തകര്‍ന്നുവീണു

ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ വിമാനം രണ്ടാമത്തെ പരീക്ഷണ പറക്കലില്‍ തകര്‍ന്നുവീണു. കിഴക്കന്‍ ഇംഗ്ലണ്ടിലാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനമായ എയര്‍ലാന്‍ഡര്‍ 10 തകര്‍ന്നുവീണത്. ഒന്നരമണിക്കൂറിലധികം സമയം പറന്നതിന് ശേഷം ലാന്റിങിനിടെ ഉണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണത്. 302 അടി നീളമുള്ള വിമാനമാണ് എയര്‍ലാന്‍ഡര്‍ 10.

ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.  തിരിച്ചിറങ്ങുന്നതിനിടെ കാര്‍ഡിങ്ടണ്‍ എയര്‍ഫീല്‍ഡിന് സമീപത്തെ ടെലിഗ്രാഫ് തൂണില്‍ വിമാനം ഇടിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ആഗസ്റ്റ് 17ന് നടന്ന വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ വിജയകരമായിരുന്നു. വിമാനത്തിന് തകരാറുകളൊന്നുമില്ലായിരുന്നെന്നും ലാന്‍ഡിങ് സമയത്തുണ്ടായ പ്രശ്‌നമാണ് അപകടത്തിന് വഴിവെച്ചതെന്നും വിമാന നിര്‍മാണ കമ്പനിയായ ഹൈബ്രിഡ് എയര്‍ വെഹിക്കിള്‍ (എച്ച് എ വി) വക്താവ് പറഞ്ഞു.

എന്നാല്‍ എന്തായിരുന്നു വിമാനത്തിന്റെ തകരാര്‍ എന്ന് വ്യക്തമാക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. പറക്കുന്നതിനിടെ എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തതായും പൈലറ്റ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതായും അദ്ദേഹം അറിയിച്ചു. നിരീക്ഷണ വിമാനം എന്ന നിലയില്‍ അമേരിക്കയാണ് ആദ്യം വിമാനം പുറത്തിറക്കിയത്.  എന്നാല്‍, പ്രതിരോധ ബജറ്റ് വെട്ടിക്കുറച്ചതിനത്തെുടര്‍ന്ന് വിമാന പദ്ധതി അവര്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് വിമാനം ഏറ്റെടുക്കാന്‍ ബ്രിട്ടന്‍ മുന്നോട്ടുവന്നത്. ലോകത്തെ വലിയ ജെറ്റ് വിമാനത്തേക്കാള്‍ 15 മീറ്റര്‍ അധിക നീളമുള്ള ഇതിന് മണിക്കൂറില്‍ 92 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാനാകും.

-sk-

Share this news

Leave a Reply

%d bloggers like this: