ബാര്‍ക്കോഴക്കേസ്: എസ് പി സുകേശന്റെ ഹര്‍ജിയില്‍ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മുന്‍ ധനമന്ത്രിയും എം എല്‍ എയുമായ കെ എം മാണിക്കെതിരായ ബാര്‍ക്കോഴക്കേസില്‍ തുടരന്വേഷണം നടത്താന്‍ ഉത്തരവ്. വിജിലന്‍സ് എസ് പി ആര്‍ സുകേശന്റെ ഹരജിയിലാണ് കോടതി നടപടി. തിരപവനന്തപുരം വിജിലന്‍സ് കോടതിയാണ് തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് പതിനൊന്നോളം ഹരജികളാണ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്.

എന്നാല്‍ മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ കോടതിയില്‍ തുടരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായിരിക്കുന്നത്. തുടരന്വേഷണം വേണമെന്ന് തന്നെയാണ് വിജിലന്‍സിന് ലഭിച്ച നിയമോപദേശം. ഇത് കോടതിയും അംഗീകരിക്കുകയായിരുന്നു. സുതാര്യമായി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.

ബാര്‍കോഴക്കേസ് വിജിലന്‍സ് മുന്‍ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി അട്ടിമറിച്ചുവെന്നും തുടരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ആര്‍ സുകേശന്‍ കോടതിയെ സമീപിച്ചിരുന്നത്. ശങ്കര്‍ റെഡ്ഡി കേസ് ഡയറിയില്‍ നിര്‍ബന്ധിച്ച് കൃത്രിമം കാണിച്ചു എന്നും സുകേശന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആരാണ് അന്വേഷണം നടത്തേണ്ടതെന്നത് സംബന്ധിച്ച് കോടതിയുടെ ഭാഗത്തുനിന്നും നിര്‍ദേശമുണ്ടായിട്ടില്ല. ഇക്കാര്യം വിജിലന്‍സ് ഡയറക്ടറായിരിക്കും തീരുമാനിക്കുക.

-sk-

Share this news

Leave a Reply

%d bloggers like this: