ഐസ് ലാന്‍റിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ കാത് ല പൊട്ടാന്‍ തയ്യാറെടുക്കുന്നു…വിമാനയാത്രകള്‍ മുടങ്ങിയേക്കും

ഡബ്ലിന്‍: ഐസ് ലാന്‍റിലെ ഏറ്റവും വലിയ അഗ്നിപര്‍വതമായ  കാത് ല പൊട്ടാന്‍ തയ്യാറെടുക്കുന്നു. അയര്‍ലന്‍ഡിലേക്കുള്ള ഇതോടെ വിമാന സര്‍വീസുകള്‍ മുടങ്ങാനുള്ള സാധ്യതയാണുള്ളത്. അഗ്നിപര്‍വതം പൊട്ടുകയാണെങ്കില്‍ രാജ്യത്തേക്ക് വരുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വരും. റിപ്പോര്‍ട്ടുകള്‍ പ്രകാരം പര്‍വത്ര പ്രദേശത്ത് ലഘു ഭൂകമ്പങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 1977ന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും ശക്തമായ ഭൂകമ്പങ്ങളാണ് രേഖപ്പെടുത്തിപ്പെടുന്നത്.

തീവ്രത നാലില്‍ ഏറെയാണെന്ന് തിങ്കളാഴ്ച്ച അനുഭവപ്പെട്ട ഭൂകമ്പത്തിന്‍റേത്. തുടര്‍ന്ന് പത്തോളം ചെറു ഭൂകമ്പങ്ങളും ഉണ്ടായി. 4,757 അടി ഉയരമുണ്ട് അഗ്നിപര്‍വതത്തിന്.കത്ലാ ഇതിന് മുമ്പ് പൊട്ടി തെറിച്ചത് 1955ലും 1999ലുമാണ്. ഇതൊന്നും തന്നെ പര്‍വതമുഖത്തുള്ള ഐസ് ആവരണത്തെ തകര്‍ക്കാന് പ്രാപ്തിയുള്ളതായിരുന്നില്ല. ഇതിന് മുമ്പ് പ്രധാനപ്പെട്ട സ്ഫോടനം നടന്നത് 1918ലാണ്. അന്ന് അഞ്ച് ആഴ്ച്ചയില്‍ കൂടുതലാണ് ചാരം പുറത്തേക്ക് തുപ്പിയിരുന്നത്. 2010ല്‍ ഏയഫത്ലജോകുള്‍ പൊട്ടിതെറിച്ചിരുന്നു. ഇതോടെ ഒരു ലക്ഷം വിമാനങ്ങളാണ് യൂറോപില്‍ ആകമാനം റദ്ദ് ചെയ്തിരുന്നത്.

ലാവയില്‍ നിന്ന് ഉണ്ടാകുന്ന ഗ്ലാസ് പോലുള്ള ചില പദാര്‍ത്ഥങ്ങള്‍ വിമാന എഞ്ചിന്‍റെ പ്രവര്‍ത്തനം താറുമാറാക്കും എന്നതിനാലാണ് വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നത്. ചരിത്രപരമായ നോക്കിയാല്‍ കാത് ല പൊട്ടിതെറിക്കുന്നതിന് ഒന്നോ രണ്ടോ വര്‍ഷം മുമ്പാണ് ഏയഫത്ലജോകുള്‍ പൊട്ടിതെറിക്കാറുള്ളത്.

എസ്

Share this news

Leave a Reply

%d bloggers like this: