യൂണിവേഴ്സിറ്റി ആശുപത്രിയില്‍ അടിയന്തര പ്രാധാന്യമല്ലാത്ത ശസ്ത്രക്രിയകള്‍ റദ്ദാക്കി

ഡബ്ലിന്‍: യൂണിവേഴ്സിറ്റി ആശുപത്രി  ഗാല്‍വേയില്‍  അടിയന്തര പ്രാധാന്യമില്ലാത്ത  തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്മെന്‍റിലെ തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണിത്. ആശുപത്രി മാനേജ്മെന്‍റ്  അടിയന്തര സാഹചര്യമില്ലാത്തവര്‍ എമര്‍ജന്‍സി വിഭാഗത്തിലേക്ക് ചികിത്സയ്ക്കായി വരരുതെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ന് 407 പേരാണ് ട്രോളിയില്‍ ആശുപത്രി കിടക്ക ലഭിക്കാതെ  വിവിധ ആശുപത്രികളിലായി കാത്തിരിക്കുന്നത്. വൈദ്യസഹായം ആവശ്യമുള്ളവര്‍ ജിപിമാരെ സമീപിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് വിടുതല്‍ നല്‍കാന്‍ സാധിക്കുന്ന രോഗികളുണ്ടോയെന്ന് പരിശോധിച്ച് വരുന്നുണ്ട്.

എസ്

Share this news

Leave a Reply

%d bloggers like this: