ആപിള്‍ ടാക്സ് റൂളിങ്….അപീലിന് പോകാന‍് പാര്‍ലമെ‍ന്‍റ് അനുമതിയായി

ഡബ്ലിന്‍: ആപ്പിള്‍ റൂളിങിന് എതിരെ അപീല്‍ നല്‍കുന്നതിന് പ്രമേയം ഐറിഷ് പാര്‍ലമെന‍്റ് പാസാക്കി. 36ന് എതിരെ 93 വോട്ടിനാണ് പ്രമേയം പാസാക്കിയത്. യൂറോപ്യന്‍ കമ്മീഷന്‍ അയര്‍ലന്‍ഡ് ആപ്പിളിന് നികുതി കുറവ് നല്‍കിയതിലൂടെ 13 ബില്യണ്‍ യൂറോയാണ് കമ്പനിക്ക് നേട്ടമുണ്ടായത്. സിന്‍ഫിന്‍ എതിര്‍ത്ത് രംഗത്ത് വരികയും ചെയ്തിരുന്നു. യൂറോപ്യന്‍ കമ്മീഷന്‍ റൂളിങിന് എതിരെ അപീല്‍ പോകുന്നതിന് സിന‍് ഫിന്‍ പ്രമേയം കൊണ്ട് വരികയും ചെയ്തു. എന്നാല്‍ ഇത് 28ന് എതിരെ 104 വോട്ടിന് പരാജയപ്പെടുകയും ചെയ്തു.

എതിര്പ്പുമായി രണ്ടാമത്തെ പ്രമേയം കൊണ്ട് വന്നെങ്കിലും അതും പരാജയപ്പെട്ടു. 16നെതിരെ 98 വോട്ടിനാണ് പരാജയപ്പെട്ടത്. അപീലിന് എതിരെയുള്ള പ്രമേയങ്ങള്‍ പ്രധാനമായും ആവശ്യപ്പെടുന്നത് ആപ്പിളിന് നല്‍കിയത് പോലുള്ള നികുതി സൗകര്യങ്ങള്‍ ആര്‍ക്കെല്ലാം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാനാണ്. ടിഡിമാര്‍ യൂറോപ്യന്‍ കമ്മീഷന്‍റെ 150പേജുള്ള റിപ്പോര്‍ട്ട് ഇതുവരെയും കണ്ടിട്ടില്ല.

ആപ്പിളിന്‍റെ പക്കല്‍ നിന്ന് നികുതി തിരിച്ച് പിടിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത് സ്വീകരിക്കുന്നത് അയര്‍ലന്‍ഡിന് ഉചിതമായിരിക്കില്ല. ബഹുരാഷ്ട്ര കമ്പനികളെ അയര്‍ലന്‍ഡ് ആകര്‍ഷിക്കുന്നത് കുറഞ്ഞ കോര്‍പറേറ്റ് ടാക്സ് മുന്നോട്ട് വെച്ചാണ്.

എസ്

Share this news
%d bloggers like this: