ശാലു മേനോന്‍ ഇനി സജിക്ക് സ്വന്തം

കൊച്ചി: സിനിമ – സീരിയല്‍ നടിയും നര്‍ത്തകിയുമായ ശാലുമേനോന്‍ വിവാഹിതയായി. സീരിയല്‍ നടനും കൊല്ലം സ്വദേശിയുമായ വക്കനാട് ഗോകുലം വീട്ടില്‍ കെ.പി.ഗോപാലകൃഷ്ണന്‍ നായരുടേയും ടി.വസന്തകുമാരിയമ്മയുടേയും മകന്‍ സജി ജി. നായരാണ് വരന്‍. രാവിലെ പത്തിന് ഗുരുവായൂരിലായിരുന്നു താലികെട്ട്. തുടര്‍ന്ന് ഗുരുവായൂര്‍ ദേവാങ്കണം ഓഡിറ്റോറിയത്തില്‍ വിവാഹസദ്യയും നടന്നു.

മലയാളത്തിലെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്‌റ്റോറി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

ചങ്ങനാശ്ശേരി പെരുന്ന അരവിന്ദത്തില്‍ പരേതനായ എസ്. വേണുഗോപാലിന്റെയും കലാദേവിയുടേയും മകളാണ് ശാലു മേനോന്‍. വെള്ളിയാഴ്ച്ച സുരഭി ഓഡിറ്റോറിയത്തില്‍ വിവാഹസല്‍ക്കാരം നടത്തും.

-എജെ-

Share this news

Leave a Reply

%d bloggers like this: