നടി മേനകയുടെ മകള്‍ രേവതി വിവാഹിതയായി

തൃശൂര്‍: നിര്‍മ്മാതാവ് ജി സുരേഷ്‌കുമാറിന്റേയും പ്രശസ്ത നടി മേനകയുടേയും മകള്‍ രേവതി വിവാഹിതയായി. ചെന്നൈ സ്വദേശി നിഥിന്‍ മോഹനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂരില്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. രേവതിയുടെ ഇളയസഹോദരിയാണ് നടി കീര്‍ത്തി സുരേഷ്.

വിവാഹശേഷം നടന്ന സല്‍ക്കാരത്തില്‍ മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ഭാര്യ രാധിക, മണിയന്‍പിള്ള രാജു, ജനാര്‍ദ്ദനന്‍, കുഞ്ചന്‍, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ശങ്കര്‍, അംബിക, ചിപ്പി, ജലജ, രോഹിണി, വിധുബാല, ലാല്‍, സാദിഖ്, സന്തോഷ്, വിനു മോഹന്‍, സംവിധായകരായ ജോഷി, കമല്‍, സിദ്ദിഖ്, പി. ചന്ദ്രകുമാര്‍, ബിജെപി നേതാവ് സി.കെ പത്മനാഭന്‍, എ.പി അനില്‍കുമാര്‍ എംഎല്‍എ, കെ.വി അബ്ദുള്‍ഖാദര്‍ എംഎല്‍എ, സി.പി മോഹനകൃഷ്ണന്‍, പി.വി ഗംഗാധരന്‍, പി.വി ചന്ദ്രന്‍, അനുപമ മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

-എജെ-

Share this news

Leave a Reply

%d bloggers like this: