ത്രീഡീ സ്കാന്‍…എല്ലുകളുടെ ബലക്ഷയം അറിയുന്നതിന് പുതിയ രീതി

ഡബ്ലിന്‍: പുതിയ സ്കാനിങ് രീതി അസ്തി രോഗങ്ങള്‍ ഉള്ളവര്‍ക്ക് ഗുണകരമാകും. ഡബ്ലിനില്‍ നിന്നുള്ള ശാസ്ത്രജ്ഞരാണ് കണ്ടെത്തലിന് പിന്നില്‍. ഓസ്റ്റിയോ പോറോസീസ് പോലുള്ള പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിന് ഗുണകരമാകുന്നതായിരിക്കും കണ്ടെത്തലെന്നാണ് കരുതുന്നത്. എല്ലിന്‍റെ ത്രീഡി ചിത്രങ്ങള്‍ ലഭിക്കുന്നതാണ് പുതിയരീതി. എക്സറേ റേഡിയേഷന്‍റെ ആവശ്യമില്ലാതെയാണ് ഇത് സാധ്യമാകുന്നത്. ട്രിനിറ്റി കോളേജ് ഡബ്ലിന്‍, റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നാനോ ഏജന്‍റുകള്‍ ഉപയോഗിച്ച് ത്രീഡി ചിത്രങ്ങള്‍ ലഭ്യമാക്കുകയാണ് ചെയ്തിരിക്കുന്നത്.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ല് പൊട്ടാനുള്ള സാധ്യത തിരിച്ചറിയാനാകും. എല്ലിന്‍റെ കനം കുറയുന്നത് പോലുള്ള പ്രശ്നങ്ങള്‍ നേരത്തെ അറിയുന്നത് ചികിത്സയ്ക്കും ഉപകരിക്കും. പുതിയ രീതിയുടെ ആവിര്‍ഭാവത്തോടെ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്നത് കുറയുമെന്നും കരുതുന്നുണ്ട്. എല്ലിന്‍റെ ഗുണം നിശ്ചയിക്കുന്നതായി പരിശോധനാ രീതി മാറുന്നതോടെ ചികിത്സാ രംഗത്ത് വന്‍ കുതിച്ച് ചാട്ടമാണ് പ്രതീക്ഷിക്കുന്നത്.

പ്രത്യേക തന്മാത്ര  വഴി എല്ലുകളുടെ സൂക്ഷ്മമായ പൊട്ടലുകള്‍ വഴിയുണ്ടാകുന്ന കാത്സ്യം എത്രയെന്ന് അറിയുന്നതിന് സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്. മൈക്രോ ക്രാക്സ് എന്ന് വിളിക്കപ്പെടുന്ന പൊട്ടലുകള്‍ സ്വാഭാവികമായി ശരീരം പരിഹരിക്കുന്നതാണ്. ഇത്തരം പൊട്ടലുകള്‍ പ്രായമായവരിലും അത് ലറ്റുകളിലും വേഗത്തില്‍ ഉണ്ടാകാവുന്നതാണ്. ശരീരത്തിന് ദോഷമില്ലാത്ത നോനോ ഏജ്ന‍റുകള്‍ പ്രകാശം പുറപ്പെടുവിക്കുന്ന സംയുക്തകങ്ങള്‍ക്കൊപ്പം ഉപയോഗിക്കുകയും ചെയ്യും. ഇത് വെച്ചാണ് ത്രീഡി ചിത്രം രൂപീകരിക്കുക.

എസ്

Share this news

Leave a Reply

%d bloggers like this: