വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഇനിയും കൂടുമെന്ന് സൂചന

ഡബ്ലിന്‍:വാഹന ഇന്‍ഷുറന്‍സ് പ്രീമിയം ഇനിയും കൂടുമെന്ന് സൂചന. അടുത്ത ആറ് മാസത്തിനുള്ളില്‍ 20 ശതമാനം വരെ ഉയരാമെന്നാണ് സൂചിപ്പിക്കുന്നത്. ഓട്ടോ മൊബൈല്‍ അസോസിയേഷനാണ് ഇത്തരമൊരു അഭിപ്രായം പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ പ്രകടമാക്കിയത്. എഎ ഡയറക്ടര്‍ ഓഫ് കണ്‍സ്യൂമര്‍ അഫയേഴ്സ് കോണര്‍ ഫഗാന്‍ പറയുന്നത് നടപടിയുണ്ടായില്ലെങ്കില്‍ പ്രീമിയം ഇനിയും വര്‍ധിക്കുമെന്നാണ്. അയര്‍ലന്‍ഡിലെ കാര്‍ വില്‍പ്പനയിലും വര്‍ധനവുണ്ട്. കുറച്ച് ഇന്‍ഷുറന്‍സ് ദാതാക്കള്‍ മാത്രമാണ് വിപണിയിലേക്ക് പ്രവേശിക്കുന്നതായികാണുന്നതെന്നും ചൂണ്ടികാണിക്കുന്നുണ്ട്.

സെന്‍റാന്‍റാ ഇന്‍ഷുറന്‍സിന്‍റെ പരാജയവും മേഖലയില്‍ ചിലമാറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിക്കുന്നത് സംബന്ധിച്ച് യഥാര്‍ത്ഥ കണക്ക് ലഭിക്കാത്തതും കാരണമാകുന്നുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്നാണ് ഡ്രൈവര്‍മാരും പറയുന്നത്. പ്രീമിയം വര്‍ധിക്കുന്നതിന് യാതൊരു ക്രമവുമില്ല. പ്രീമിയം എങ്ങെയാണ് കൂടുന്നതെന്ന് വിവരിച്ച് നല്‍കണമെന്നും അദ്ദേഹം പറയുന്നു.

ആഴ്ച്ചയിലെ പെന്‍ഷന്‍റെ ഇരട്ടിയാണ് ചില പ്രീമിയം ഇതൊല്ലാം പ്രായമായ ഡ്രൈവര്‍മാരെ ബാധിക്കുന്നതാണെന്ന് ഏയ്ജ് ആക്ഷനും ചൂണ്ടികാണിക്കുന്നുണ്ട്.
എസ്

Share this news

Leave a Reply

%d bloggers like this: