ഓണ്‍ലൈന്‍ കച്ചവടം വര്‍ദ്ധിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനെ കടത്തിവെട്ടി ഇ-മെയില്‍

അയര്‍ലണ്ടിലെ ഇ- കൊമേഴ്സ് ബിസിനസ്സുകളില്‍ ഇ- മെയില്‍ ന് ശക്തമായ പങ്ക്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയായ വുള്‍ഫ് ഗ്യാങ് നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്. 1970 ല്‍ ആരംഭിച്ച ഇ- മെയില്‍, ഓണ്‍ലൈന്‍ വരുമാന പട്ടികയില്‍ ഗുഗിളിന് പിന്നിലായി മൂന്നാം സ്ഥാനത്തുണ്ട്.

ഹാര്‍വി നോര്‍മന്‍, ലൈഫ് സ്‌റ്റൈല്‍ സ്‌പോര്‍ട്‌സ് , ലിറ്റില്‍ വുഡ്സ് അയര്‍ലണ്ട് തുടങ്ങിയ വെബ് സൈറ്റുകള്‍ പരിശോധിച്ചപ്പോള്‍ മൊത്തവരുമാനത്തിന്റെ 6% ലഭിക്കുന്നത്. ഇ- മെയില്‍ ലൂടെയാണെന്ന് മനസ്സിലാക്കി. എന്നാല്‍ ഫേസ്ബുക്ക് 2% മാത്രമാണ് ഇ കൊമെഴ്‌സ് ബിസിനസ്സില്‍ പങ്കാളിയാകുന്നത്.

അധികം പണം ചിലവഴിക്കാതെ നാം ഒരു വിവരം ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്യുമ്പോള്‍ ആ പേജിനെ ഫോളോ ചെയ്യുന്ന 5% പേര്‍ മാത്രമേ ആ പോസ്റ്റ് തുറക്കുവാന്‍ സാദ്ധ്യതയുള്ളു. എന്നാല്‍ അതേ വിവരം ഇ- മെയിലിലൂടെ അയക്കുകയാണെങ്കില്‍ തലക്കെട്ട് വായിച്ച് ഇന്‍ബോക്‌സ് തുറക്കുകയും അങ്ങനെ കൂടുതല്‍ പേരിലേക്ക് എത്തിപ്പെടുകയും ചെയ്യും.

സ്ഥിരം കസ്റ്റമേഴ്സിനെയും ഡയറക്ട് ട്രാഫിക്കിനെയും മാറ്റി നിര്‍ത്തിയാല്‍ ഓണ്‍ലൈന്‍ മുഖേനയുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ഇ- മെയില്‍ ഗുഗിളിന് പിന്നിലായി രണ്ടാം സ്ഥാനത്തുണ്ട്.

ഏകദേശം 87 മില്യണ്‍ ഇ- കൊമെഴ്‌സ് സൈറ്റുകളെ നിരീക്ഷിച്ച് വുള്‍ഫ് ഗ്യാങ് നടത്തിയ പഠനത്തില്‍ വെബ് സൈറ്റിന്റെ പെര്‍ഫോമന്‍സും വാങ്ങുന്നവര്‍ കണക്കിലെടുക്കുന്നുണ്ട് എന്ന് മനസ്സിലായി. വേഗത കൂടുതലുള്ള സൈറ്റുകളില്‍ നിന്ന് മാത്രമേ ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ താത്പര്യപ്പെടുകയുള്ളു.

Share this news

Leave a Reply

%d bloggers like this: