ലൂക്കന്‍ മലയാളി ക്ലബിന്റെ ചെസ് മത്സരം നാളെ (സെപ്റ്റംബര്‍ 13)

 

ലൂക്കന്‍ (ഡബ്ലിന്‍): ഓണക്കാല ആഘോഷങ്ങളുടേ ഭാഗമായി ലൂക്കന്‍ മലയാളി ക്ലബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചെസ് മത്സരം നാളെ വൈകിട്ട് 5.30 മുതല്‍ 7.30 വരെ നടാക്കും.

പത്ത് വയസില്‍ താഴെയുള്ളവര്‍ക്ക് സമയ ബന്ധിതമല്ലാതെയും പത്ത് മുതല്‍ 15 വരെയുള്ളവര്‍ക്ക് 5 മിനിട്ടുമാണ് സമയം അനുവദിച്ചിട്ടുള്ളത്.ഇതു കൂടാതെ 10 വയസില്‍ താഴെയുള്ളവര്‍ക്ക് മുതിര്‍ന്ന വിഭാഗക്കാരുമായി മത്സരിക്കുവാനും അവസരം ലഭിക്കും. രാത്രി 9 മുതല്‍ മുതിര്‍ന്നവര്‍ക്കായുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.ഇതോടൊപ്പം ചെസ് മാസ്റ്റര്‍ അരവിന്ദ് ജയദേവനുമായി ലൂക്കന്‍ സ്വദേശികള്‍ക്ക് നേരിട്ട് മത്സരിക്കുവാനുംസാധിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സെന്‍ ബേബി: 087 9132 248,ഡൊമിനിക് സാവിയോ: 087 2364 365,റോയി കുഞ്ചലക്കാട്ട്: 089 2319 427

റിപ്പോര്‍ട്ട്:രാജു കുന്നയ്ക്കാട്.

Share this news

Leave a Reply

%d bloggers like this: