ബ്രെക്സിറ്റ് ഫലം…അയര്‍ലന്‍ഡിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ തിരിച്ചടി പ്രകടമാകുന്നു

ഡബ്ലിന്‍: ബ്രെക്സിറ്റ് ഫലത്തിന് ശേഷം അയര്‍ലന്‍ഡിലെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ തൊഴില്‍ ഭീഷണികാണപ്പെടുന്നതായി റിപ്പോര്‍ട്ട്. ഭക്ഷ്യപാനീയ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് ജോലിയാണ് നഷ്ടപ്പെടുമെന്ന സ്ഥിതിയിലുള്ളത്. ഫുഡ് ആന‍്റ് ഡിങ്ക് ഇന്‍ഡസ്ട്രി അയര്‍ലന്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം മേഖലയില്‍ മത്സരം മൂലമുള്ള സമ്മര്‍ദം ശക്തമാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്റ്റെര്‍ലിങിന്‍റെ മൂല്യം ഒരു ശതമാനം ഇ‍ടിഞ്ഞതിലൂടെ കയറ്റുമതി ബ്രിട്ടണിലേക്ക് 0.7 ശതമാനം ഇടിഞ്ഞിട്ടുണ്ട്.

ഇത് 700 മില്യണ്‍ യൂറോ നഷ്ടപ്പെടുന്നതും 7500 തൊഴിലുകളെ ബാധിക്കുന്നതിനും തുല്യമാണ്. യുകെയുമായി അയര്‍ലന്‍ഡിന്‍റെ നികുതി സംവിധാനം മത്സരിക്കാന്‍ ബഡ്ജറ്റ് നടപടികള്‍ ആവശ്യമായി വരുമെന്ന് സൂചിപ്പിക്കുന്നതാണ് റിപ്പോര്‍ട്ട്. യുകെയിലേക്കുള്ള കയറ്റുമതി സംരക്ഷിക്കുന്നതിന് കൃത്യമായി നടപടികള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. നിലവില്‍ ആഭ്യന്തരവിപണിയെ ഇത്തരം പ്രശ്നങ്ങള്‍ ബാധിച്ച് തുടങ്ങിയിട്ടില്ല. നടപടിയില്ലാതെ തുടരുകയാണെങ്കില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് രാജ്യത്തിന് കോട്ടം വരുത്തും.

ഉയര്‍ന്ന എക്സൈസ് തീരവയും ബ്രെക്സിറ്റ് മൂലം നിലനില്‍ക്കുന്ന നിശ്ചിതാവസ്ഥയും പ്രശ്നമാകുന്നുണ്ടെന്ന് റസ്റ്ററന്‍റ് അസോസിയേഷന്‍ പറയുന്നു. ബ്രിട്ടീഷ് ടൂറിസ്റ്റുകളുടെ ചെലവഴിക്കല്‍ 12 ശതമാനം ആണ് ജൂലൈയിലും ആഗസ്റ്റിലുമായികുറഞ്ഞിരിക്കുന്നത്. അതിര്‍ത്തി മേഖലയില്‍ ഈ കുറവ് 20 ശതമാനം വരെയാണ്.

എസ്

Share this news

Leave a Reply

%d bloggers like this: