കോര്‍ക്ക് സിറ്റിയില്‍ 90മില്യണ്‍ യൂറോ ചെലവഴിച്ച് കെട്ടിട സമുച്ചയം വരുന്നു

ഡബ്ലിന്‍: കോര്‍ക്കില്‍ ആറ് നിലയുള്ള ഓഫീസ് കെട്ടിടം വരുന്നു.  ആല്‍ബര്‍ട് ക്വേയില്‍ ഡോക്ക് ലാന്‍റ് മേഖലയിലാണ് കെട്ടിടം വരിക. 90 മില്യണ്‍ യൂറോ ആണ്  കെട്ടിടത്തിന് വേണ്ടി ചെലവഴിക്കുക. 2018-ാടെ നിര്‍മ്മാണം പൂര്‍ത്തിയാകുകയും ചെയ്യും. കോര്‍ക്ക് സിറ്റി കൗണ്‍സില്‍  പ്രൊജക്ടിന് പച്ചകൊടി കാണിക്കുകയും ചെയ്തിട്ടുണ്ട്. ഒ കോളാഗാന്‍ പ്രൊപ്പര്‍ട്ടീസിന്‍റെതാണ് പ്രൊജക്ട്.

2.25 ഏക്കര്‍ ഭൂമിയില്‍ നാല് വ്യത്യസ്ത കെട്ടിടങ്ങളായിരിക്കും ഉയരുക.  നേരത്തെ ഒരു ഇവന്‍റ് സെന്‍റര്‍ നിര്‍മ്മിക്കാന്‍  ആലോചനയുണ്ടായിരുന്നെങ്കിലും ഉപേക്ഷിക്കുകയായിരുന്നു.  അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.    ഹെന്‍റി ജെ ലിയോണ്‍സ് ആണ് പ്രൊജക്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത്.  മൂവായിരത്തോളം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതായിരിക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.  350 തൊഴില്‍ പ്രൊജക്ടിന‍്റെ നിര്‍മ്മാണത്തിന്‍റെ ഭാഗമായി  സൃഷ്ടിക്കേണ്ടി വരും.

റസ്റ്ററന്‍റ് യൂണിറ്റും സ്റ്റാഫുകള്‍ക്കുള്ള സൗകര്യങ്ങളും കൂടി  ഉള്‍പ്പെടുന്നതാണ് പ്രെജക്ട്.  ഗതാഗത മാര്‍ഗങ്ങള്‍ എളുപ്പത്തില്‍ തന്നെ ലഭിക്കുന്നിടത്താണ് പ്രൊജക്ട്.

എസ്

Share this news

Leave a Reply

%d bloggers like this: