ബഡ്ജറ്റ് …പൊതുമേഖല സേവനം മെച്ചപെട്ടുന്നതിന് മുന്‍ഗണന നല്‍കിയേക്കും

ഡബ്ലിന്‍: അടുത്ത ബഡ്ജറ്റില്‍ പൊതുമേഖല സര്‍വീസുകള്‍ കൂടുതല്‍ മെച്ചപ്പെടുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമാകുമെന്ന്  സൂചന നല്‍കി മൈക്കിള്‍ നൂനാണ്‍.  കൂടുതല്‍ അദ്ധ്യാപകരെയും ഗാര്‍ഡമാരെയും നിയമിക്കുമെന്നാണ് സൂചിപ്പിക്കുന്നത്. 2017-ാടെ 650 അദ്ധ്യാപകരെ അധികമായി റിക്രൂട്ട് ചെയ്യുമെന്നാണ്  പ്രധാനമന്ത്രി എന്‍ഡ കെന്നി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നത്. അതേ സമയം ഭവന മന്ത്രി സിമോണ്‍ കോവേനി ബഡ്ജറ്റ് വിഹിതം ഏറ്റവും കൂടുതല്‍  ഭവന വകുപ്പിന് ലഭിക്കുമെന്നതിന് ശ്രമിക്കുകയാണെന്നും പറയുന്നുണ്ട്.

എല്ലാ മന്ത്രിമാരും അവരവരുടെ വുകപ്പിന് കൂടുതല്‍ വിഹിതംലഭിക്കുന്നതിന് ശ്രമിക്കും.  ഭവനമേഖലയില്‍ ആവശ്യത്തിന് നിര്‍മ്മാണം നടത്തുന്നതിന് വേണ്ട നടപടികളൂടെ മുന്നോട്ട് പോകുക എന്നതാണ് തന്‍റെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കുന്നു.   ഫിനഗേലിന്‍റെ അടുത്ത നേതാവായി സിമോണ്‍ കോവേനി ചിലപ്പോള്‍ നിയമിക്കപ്പെടാമെന്നും സൂചനയുണ്ട്. ഈ ബഡ്ജറ്റില്‍  ആദ്യമായിവീടുവാങ്ങുന്നവരെ കേന്ദ്രീകരിച്ചായിരിക്കും നടപടികളെന്നും കോവേനി സൂചിപ്പിക്കുന്നുണ്ട്.

ഒക്ടോബര് ബഡ്ജറ്റില്‍ ഭവന പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുകയാവും കോവേനിയുടെ പ്രഥമ പരിഗണനാവിഷയം.  ഒഴി‍ഞ്ഞ് കിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ ഉപയോഗപ്പെടുത്തുക വീടുടമകള്‍ക്ക് ഇതിനായി അഞ്ച് വര്‍ഷത്തെ വാടക നല്‍കുക തുടങ്ങിയ നടപടികള്‍ ആലോചനയിലുണ്ട്.  ഹോളിഡേ ഹോമുകള്‍ കൂടാതെ രണ്ട് ലക്ഷം പ്രോപ്പര്‍ട്ടികളാണ് ഒഴി‍ഞ്ഞ് കിടക്കുന്നത്.  കാര്‍ലോവിലും വാട്ടര്‍ഫോര്ഡിലും പൈലറ്റ് പ്രൊജക്ട് തുടങ്ങിയിട്ടുണ്ട്. €30,000 വരെയാണ് അ‍ഞ്ച് വര്‍ഷത്തെ വാടകയായി നല്‍കുന്നത്. ഉപയോഗിക്കാതെ കിടക്കുന്ന പ്രോപ്പര്‍ട്ടികള്‍ ഇതിലൂടെ വാടകക്ക് നല്‍കാവുന്ന സ്ഥിതിയിലേക്ക് ഇത് മാറ്റാനാകും.  ലോക്കല്‍ അതോറിറ്റിയോ, ഹൗസിങ് ബോഡിയോ ആയിരിക്കും ഈ പ്രൊപ്പര്‍ട്ടികള്‍ തുടര്‍ന്ന് അഞ്ച് വര്‍ഷത്തേക്ക് കൈകാര്യം ചെയ്യുന്നത്.

ഹെല്‍പുടു ബൈ സ്കീം പ്രഖ്യാപിക്കാനാകുമെന്നും മന്ത്രി പ്രതീക്ഷിക്കുന്നുണ്ട്.  പ്രൊപ്പര്‍ട്ടി മൂല്യത്തന്‍റെ 20 ശതമാനം വരെ  വീട് വാങ്ങുന്നവര്‍കണ്ടെത്തിയെങ്കിലേ  വായ്പ ലഭിക്കൂ.  ആദ്യമായി വീട് വാങ്ങുന്നവരാണെങ്കില്‍ പത്ത് ശതമാനം വരെ യും കണ്ടെത്തണം.  സെന്‍ട്രല്‍ ബാങ്ക് ഈ ചട്ടം അവലോകനം നടത്തി കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ മാറ്റം ആവശ്യപ്പെട്ട ധനകാര്യവകുപ്പ് അപേക്ഷ വെച്ചിട്ടുണ്ട്. അവലോകനം എന്തായാലും ബഡ്ജറ്റിന് മുമ്പ് ഉണ്ടാകില്ലെന്നാണ് സൂചന.

എസ്

Share this news

Leave a Reply

%d bloggers like this: