കാര്‍ ഇന്‍ഷുറന്‍സ് ഗവണ്‍മെന‍്റ് നല്‍കുന്നതിന് ഭൂരിഭാഗം പേരും അനുകൂലം

ഡബ്ലിന്‍: കാര്‍ ഇന്‍ഷുറന്‍സുകള്‍ സര്‍ക്കാര്‍ തന്നെ നല്‍കണമെന്ന് ഭൂരിഭാഗം ഐറിഷ് ജനങ്ങളും വിചാരിക്കുന്നതായി സര്‍വെ. Amarach Research നടത്തിയ സര്‍വെയില്‍ 67 ശതമാനം പേരും സര്‍ക്കാര്‍ കാര്‍ ഇന്‍ഷുറന്‍സ് സ്കീം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. 16 ശതമാനം പേര്‍ എതിര്‍പ്പുമായി രംഗത്ത് വന്നപ്പോള്‍ 17 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ല. കഴിഞ്ഞ ആഴ്ച്ചയാണ് പാര്‍ലമെന്‍റ് കമ്മിറ്റിയില്‍ വാഹന ഇന്‍ഷുറന്‍സ് കൂടുന്നത് ക്രമാതീതമാണെന്ന് വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നത്.

എഎയുടെ വാര്‍ഷിക സര്‍വെയില്‍ കഴിഞ്ഞ വര്‍ഷം തുക വര്‍ധിച്ചത് 255.82 യൂറോ ആണെന്ന് വ്യക്തമായിരുന്നു. 38.6 ശതമാനം വരെയാണ് ഇന്‍ഷുറന്‍സ് ചെലവ് വര്‍ധിച്ചത്. ഇതോടെ ഇന്ധനവിലയിലെ ഇവിട് മൂലമുള്ള ഫലം ലഭിക്കാതെയുമായി. ഇന്‍ഷുറന്‍സ് തുക ഇത്തരത്തില്‍ വര്‍ധിക്കുന്നത് മൂലം എന്ത് ചെയ്യുമെന്ന് അറിയാത്ത സാഹചര്യമാണെന്ന് ഡ്രൈവര്‍മാരുടെ പ്രതിനിധികളും പറയുന്നുണ്ട്. ഇന്‍ഷുറന്‍സ് ചെലവ് വര്‍ധിക്കുന്നതിന് 55 ശതമാനം പേരും കുറ്റക്കാരായി കാണുന്നത് കമ്പനികളെയാണ്.

28 ശതമാനം പേര്‍ നിയമ വിദഗ്ദ്ധരെയും പഴി പറയുന്നു. 12 ശതമാനം പേരാണ് ഡ്രൈവര്‍മാരെ കുറ്റം പറയുന്നത്. പാര്‍ലമെന്‍റ് കമ്മിറ്റിയിലെ ഹിയറിങ് നാളെയും തുടരും.

എസ്

Share this news

Leave a Reply

%d bloggers like this: