വിജയ് യുടെ അറുപതാമത്തെ ചിത്രം – ‘ഭൈരവ’

സൂപ്പര്‍ ഹിറ്റ് ചിത്രം ‘തെറി’ യ്ക്ക് ശേഷം ഇളയദളപതി വിജയ് നായകനാകുന്ന ചിത്രമാണ് ‘ഭൈരവ’. ഇതിന്റെ ഷുട്ടിംഗ് പുരോഗമിക്കുന്നു. വിജയ് യുടെ കരിയറിലെ അറുപതാമത്തെ ചിത്രമായിരിക്കും ഇത്. ‘അഴകിയ തമിഴ് മകന്‍’ സംവിധാനം ചെയ്ത ഭരതനാണ് അറുപതാം ചിത്രം സംവിധാനം ചെയ്യാന്‍ നറുക്ക് വീണിരിക്കുന്നത്. ഗില്ലി എന്ന ചിത്രത്തന്റെ സംഭാഷണം ഒരുക്കിയതും ഭരതനായിരുന്നു. മലയാളിയായ കീര്‍ത്തി സുരേഷാണ് നായിക.

വിജയ് ഇതില്‍ ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. കബാലി യുടെ സംഗീത സംവിധായകന്‍ രമേശ് നാരായണന്‍ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. 2017 ജനുവരിയില്‍ പൊങ്കല്‍ റിലീസായാണ് ചിത്രം എത്തുന്നത്.

Share this news

Leave a Reply

%d bloggers like this: