മദ്യ വില്പനയില്‍ റെക്കോര്‍ഡിട്ട് കേരളത്തിലെ ഓണക്കാലം

മദ്യം ഇല്ലാതെ കേരളീയര്‍ക്ക് എന്ത് ഓണാഘോഷം. കഴിഞ്ഞ എട്ട് ദിവസം കൊണ്ട് കേരളം കുടിച്ച് തീര്‍ത്തത് 410 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഉത്രാട ദിനത്തില്‍ മാത്രം 58.1 കോടി രൂപയുടെ മദ്യം ചിലവായി.

ബിവറേജസ് കോര്‍പ്പറേഷനിലൂടെയും കണ്‍സ്യുമര്‍ ഫെഡിലൂടെയും 183 കോടി രൂപയുടെ മദ്യം സെപ്റ്റംബര്‍ 6 മുതല്‍ 9 വരെയുള്ള ദിവസങ്ങളില്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്ഷം ഇത് 147 കോടി രൂപ ആയിരുന്നു.കഴിഞ്ഞ ഓണ സീസണില്‍ 300 കോടി രൂപയായിരുന്നു മദ്യ വില്ല്പനയിലൂടെ ലഭിച്ചത്. 2014 ല്‍ ഇത് 216 കോടി ആയിരുന്നു.

ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള 5 മാസത്തിനിടയില്‍ 5016 കോടി രൂപ, മദ്യ വില്പനയിലൂടെ ബിവറേജസ് കോര്‍പ്പറേഷന്‍ നേടി. കഴിഞ്ഞ വര്ഷം ഇതേ കാലയളവില്‍ 4844 കോടി രൂപ ആയിരുന്നു വരുമാനം.

Share this news

Leave a Reply

%d bloggers like this: