ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളിലൂടെ ചതിക്കപ്പെടാന്‍ സാദ്ധ്യത…

ഡബ്ലിന്‍: ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന്
അയര്‍ലന്റിലെ ജനങ്ങളോട് യൂറോപ്യന്‍ കണ്‍സ്യുമര്‍ സെന്റ്ററിന്റെ മുന്നറിയിപ്പ്.

യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ചതിക്കപ്പെട്ടു എന്ന് മനസ്സിലായാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ അവസരമുണ്ട്. എന്നാല്‍ ഇ യു വിന്റെ പരിധിയില്‍ പെടാത്ത സൈറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയാല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ കഴിയില്ല.

അടുത്തിടെ യു. കെ വെബ് സൈറ്റില്‍നിന്നെന്ന് തെറ്റിദ്ധരിച്ച് വാങ്ങിയ വസ്ത്രം ക്വളിറ്റി കുറഞ്ഞതും, കളര്‍ മാറിയും, കറ പിടിച്ചതുമായിരുന്നു എന്ന് ഒരു സ്ത്രീ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചൈനയില്‍ നിന്നാണ് ഇത് വന്നതെന്ന് കണ്ടെത്തി.

ഡബ്ലിനിലെ യൂറോപ്യന്‍ കണ്‍സ്യുമര്‍ സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസ് & കമ്യുണിക്കേഷന്‍ പ്രസിഡന്റ് മാര്‍ട്ടിന നി യാണ് ഓണ്‍ലൈന്‍ കച്ചവട സ്ഥാപനങ്ങളിലെ മറഞ്ഞിരിക്കുന്ന ചതികളെപ്പറ്റി മുന്നറിയിപ്പ് നല്‍കിയത്. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നവര്‍ വെബ്സൈറ്റ് ശരിയായി പരിശോധിക്കുക. ഉപാധികളും വ്യവസ്ഥകളും മനസിലാക്കുക, വ്യാപാര സ്ഥാപനത്തിന്റെ മേല്‍വിലാസം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.

Share this news

Leave a Reply

%d bloggers like this: