ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം സെപ്തംബര്‍ 18 ഞായറാഴ്ച

ഡബ്ലിന്‍: ബ്ലാഞ്ചാര്‍ട്‌സ്ടൗണ്‍ ഇന്ത്യന്‍ ഫാമിലി ക്ലബ്ബിന്റെ (IFC) ഓണാഘോഷം സെപ്തംബര്‍ 18 ഞായറാഴ്ച രാവിലെ 10 മുതല്‍ ഡണ്‍ബോയ്ന്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടും. ആഘോഷ പരിപാടികളുടെ ഭാഗമായി മഹാബലിയുടെ എഴുന്നൊള്ളത്ത്, പുലികളി, ചെണ്ടമേളം, തിരുവാതിര, വടംവലി, ഓണപ്പാട്ടുകള്‍ ഉള്‍പ്പെടെ വിവിധങ്ങളായ കലാകായിക പരിപാടികളും നടത്തപ്പെടും . പരമ്പരാഗത രീതിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ ക്ലബ്ബ് അംഗങ്ങള്‍ക്കും അഥിതികള്‍ക്കുമായി ഒരുക്കിയിരിക്കുന്നു.

Share this news

Leave a Reply

%d bloggers like this: