‘ബൈബിള്‍ കലോത്സവം 2016’ സെപ്റ്റംബര്‍ 18 ഞായറാഴ്ച.

ഡബ്ലിന്‍: കാരുണ്യത്തിന്റെ ഈ ജൂബിലി വര്‍ഷത്തില്‍ അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭ കുടിയേറ്റത്തിന്റെ പത്താമത് വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നാലാമത് ബൈബിള്‍ കലോത്സവം സെപ്റ്റംബര്‍18 ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു . ഉച്ചക്ക് 2.30 ആരംഭിക്കുന്ന പൊതുയോഗം ഉദ്ഘാടനംചെയ്യുന്നത് Fr.Gerard Deegan ആണ് (Parish priest, The Church of the Nativtiy of Our Lord Beaumont) പൊതുയോഗം അധ്യക്ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായനാണ്(National Coordinator, Syro Malabar Catholic Church Ireland). വൈകിട്ട് 8 മണി വരെ നീണ്ടു നില്‍ക്കുന്ന കലോത്സവത്തില്‍ ഡബ്ലിന്‍ സിറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.
1. ബൈബിള്‍ ക്വിസ് 2016 ല്‍ Juniors, Seniors, Supper seniors വിഭാഗങളില്‍ സമ്മാനാര്‍ഹരായവര്‍ക്ക് വേദിയില്‍ സമ്മാനങ്ങള്‍ നല്‍കുന്നു.
2. കാറ്റിക്കിസം സെന്‍ട്രല്‍ ലെവല്‍ പരീക്ഷയില്‍ സ്‌കോളര്‍ഷിപ് നേടിയ 5 10 ക്ലാസ്സിലെ കുട്ടികളെയും ആദരിക്കുന്നതാണ്.
3. ജൂനിയര്‍ സെര്‍ട്ട്, ലീവിംഗ് സെര്‍ട്ട് എന്നീ പരീക്ഷകളില്‍ ഹയര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍! അവാര്‍ഡ് നല്‍കി ആദരിക്കുന്നതാണ്.
4. വിവാഹത്തിന്റെ സില്‍വര്‍ ജൂബിലി ഈ വര്‍ഷം ആഘോഷിക്കുന്ന ദമ്പതികളെ ബൈബിള്‍ കലോത്സവ വേദിയില്‍ ആദരിക്കുന്നു.
5. ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കിയ Dr .Tom Thomas നെ(Lucan mass cetnre) ആദരിക്കുന്നു.
6. Poland krackow world youth day ല്‍ പങ്കെടുത്ത യുവജനങ്ങളെ Dublin SMCC യുവജന വിഭാഗം Youth Ignite ന്റെ നേതൃത്വത്തില്‍ അഭിമാനപൂര്‍വം ബൈബിള്‍ക ലോത്സവ വേദിയില്‍ ആദരിക്കുന്നതാണ്.

പൊതുയോഗ വേദിയില്‍ ആദരിക്കപ്പെടുന്നവര്‍ ഉച്ചക്ക് 2 .30 ന് മുന്‍പായി Beaumont Artine Hall, ബൈബിള്‍ കലോത്സവവേദിയില്‍ സന്നിഹിതരാകണം എന്ന് അഭ്യര്‍ത്ഥിക്കുന്നു പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിള്‍ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.

ബൈബിള്‍ കലോത്സവത്തിലും അനുബന്ധ പരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 18 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര,ഫാ.ആന്റണി ചീരംവേലില്‍ എന്നിവര്‍ അറിയിച്ചു.

കലോത്സവത്തിനെത്തുന്നവര്‍ക്കു വേണ്ടി സൗജന്യമായി ചായയും സ്‌നാക്‌സും ,കൂടാതെ മിതമായ നിരക്കില്‍ ഭക്ഷണവും ക്രമീകരിച്ചിരിക്കുന്നു
.
വിശദ വിവരങ്ങള്‍ക്ക്
ഫാ .ജോസ് ഭരണിക്കുളങ്ങര . 089 9741568
ഫാ. ആന്റണി ചീരംവേലില്‍ . 089 4538926
മാര്‍ട്ടിന്‍ സ്‌കറിയ . 086 3151380
ജോമോന്‍ ജേക്കബ്. 086 8362369
ജോബി ജോണ്‍ . 086 3725536

 

Share this news

Leave a Reply

%d bloggers like this: