ഐറിഷ് വിദ്യാഭ്യാസ സമ്പ്രദായത്തെ യൂറോപ്പിലെ ഒന്നാമതാക്കാന്‍ ഗവണ്മെന്റ് പദ്ധതിയിടുന്നു.

ഒരു ദശകത്തിനുള്ളില്‍ ഐറിഷ് വിദ്യാഭ്യാസ സമ്പ്രദായത്തെ യൂറോപ്പിലെ ഒന്നാമതാക്കാന്‍ ഗവണ്മെന്റ് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. വിദ്യാഭ്യാസ സംവിധാനത്തില്‍ വന്‍ അഴിച്ചുപണി തന്നെ ഉണ്ടാകും. ഇതിനായുള്ള പ്രരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടന്റെ നേതൃത്വത്തില്‍ ആരംഭിച്ചുകഴിഞ്ഞു.

ചെറിയ സ്‌കൂളുകളെ പരിപോഷിപ്പിക്കുക, രക്ഷിതാക്കളുടെ ചെലവ് കുറയ്ക്കുക, ശാസ്ത്ര വിഷയങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുക തുടങ്ങി നൂറുകണക്കിന് പ്രവര്‍ത്തനങ്ങളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കമ്പ്യൂട്ടര്‍ സയന്‍സ് ലിവിങ് സര്‍ട്ടിഫിക്കറ്റ് വിഷയമാകും, മന്ദറിന് പോലുള്ള ഭാഷ വിഷയങ്ങള്‍ സെക്കന്റ് ലെവല്‍ മുതല്‍ പഠിപ്പിച്ച് തുടങ്ങും. 2021 ടു കൂടെ 14 പുതിയ സ്‌കൂളുകള്‍ തുടങ്ങും, കൂടാതെ നിലവിലുള്ള 300 ളം സ്‌കൂളുകള്‍ വിപുലീകരിക്കും.

ഇത്രയധികം പദ്ധതികള്‍ ഗവണ്മെന്റ് പ്ലാന്‍ ചെയ്യുന്നുണ്ടെങ്കിലും അതിനുള്ള സാമ്പത്തിക ഉറവിടം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇത് ഗവണ്മെന്റിന്റെ വെറും ആഗ്രഹം മാത്രമാണെന്നാണ് വിമര്‍ശകര്‍ വാദിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: