വിവാഹ മോചന വാര്‍ത്ത അംഗീകരിച്ച് സൗന്ദര്യ

സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ രണ്ടാമത്തെ മകളായ സൗന്ദര്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട അഭ്യുഹങ്ങള്‍ ശരിവച്ചുകൊണ്ട് സൗന്ദര്യയുടെ ട്വീറ്റ്.

താനും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും ഒരു വര്ഷത്തിലേറെയായി പിരിഞ്ഞു കഴിയുകയാണെന്നും വിവാഹമോചനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും സൗധര്യ പറയുന്നു. ചെന്നൈയിലെ കുടുംബ കോടതിയില്‍ സൗന്ദര്യയും അശ്വിനും വിവാഹ മോചനത്തിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

രണ്ടായിരത്തി പത്തിലാണ് ഇരുവരും വിവാഹിതരായത്. ഒരു വയസ്സുള്ള മകനുണ്ട്. ഗ്രാഫിക് ഡിസൈനറായി സിനിമാജീവിതം ആരംഭിച്ച സൗന്ദര്യ; രജനികാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: