തൃശൂര്‍ നഗരം കീഴടക്കി പുലികള്‍…

ഓണാഘോഷങ്ങളുടെ കെട്ട് വിടുന്നതിനുമുന്പ് പുലികൂട്ടങ്ങള്‍ തൃശൂര്‍ നഗരത്തിലേക്കിറങ്ങി. തൃശൂര്‍ പൂരം കഴിഞ്ഞാല്‍ ജനങ്ങള്‍ ആവേശത്തോടെ ഏറ്റെടുക്കുന്ന ഉത്സവമാണ് പുലികളി. ഇന്നലെ രാത്രി മുതല്‍ മടകളില്‍ വര്‍ണ്ണങ്ങള്‍ തേയ്ച്ച് പുലികള്‍ തയാറായി നിന്നിരുന്നു.

ഇപ്രാവശ്യം ആണ്‍പുലികളോടൊപ്പം പെണ്‍പുലികളും കളത്തിലിറങ്ങി. രണ്ട് സംഘങ്ങളിലായി നാല് പുലികളാണ് ഇറങ്ങിയത്. കൂടാതെ വിദേശ പുലികളും ഉണ്ടായിരുന്നു. പുലികളിയെ എതിരേല്‍ക്കാന്‍ 18 അടി നീളമുള്ള പുളിമാതൃകയും തെര്‍മോക്കോളില്‍ ഒരുക്കി. സ്വരാജ് ഗ്രൗണ്ടില്‍ വൈദ്യുത ദിപാലങ്കാരങ്ങള്‍ക്കൊപ്പം ഹാലജന്‍ ലൈറ്റുകളും ഉണ്ടായിരുന്നു. പ്രത്യേക സന്ദര്‍ശക ഗാലറിയില്‍ ഇരുന്നാണ് ജനങ്ങള്‍ക്ക് പുലികളി വീക്ഷിച്ചത്.

പുലികളി സംഘങ്ങള്‍ കൂടിയതും ആദ്യമായി പുലിചമയങ്ങളുടെ പ്രദര്‍ശനം ഒരുക്കിയതും കളി കേമമാക്കി. ജില്ലാതല ഓണാഘോഷങ്ങളുടെ ഭാഗമായി തേക്കിന്‍കാട് മൈതാനിയില്‍ ശബ്ദം കുറഞ്ഞ വര്ണവെടിക്കെട്ട് ഒരുക്കിട്ടുണ്ട്. 15 മിനിട്ടാണ് വെടിക്കെട്ടിന്റെ ദൈര്‍ഘ്യം. സുരക്ഷയ്ക്കായി 500 പോലീസുകാരെയും വിന്യസിച്ചിട്ടുണ്ട്. .

 

 

 

എ എം

Share this news

Leave a Reply

%d bloggers like this: