ആയിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ഫാര്‍മസ്യുട്ടിക്കല്‍ ബയോപാര്‍ക്ക് വരുന്നു

കോര്‍ക്ക് ഹാര്‍ബറില്‍ ഏകദേശം 150 മില്യണ്‍ മുതല്‍മുടക്കി ജി. ഇ ഹെല്‍ത്ത് കെയര്‍ നിര്‍മ്മിക്കുന്ന പുതിയ ബയോഫാര്‍മസി പാര്‍ക്ക് ക്യാംപസ് വരാന്‍ പോകുന്നു. ഇതിലേക്കായി 500 പൂര്‍ണ്ണ സമയ തൊഴിലുകളും സൃഷ്ടിച്ചിട്ടുണ്ട്. ബയോഫാര്‍മ നല്‍കുന്ന 400 ഉം ജി.ഇ നേരിട്ട് നല്‍കുന്ന 100 തൊഴില്‌സരങ്ങളുമാണ് ഉള്ളത്. 800 കെട്ടിടനിര്‍മ്മാണ തൊഴിലുകളും ക്ഷണിച്ചിട്ടുണ്ട്.

യൂറോപ്പിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ പ്രദേശമായിരിക്കും ഈ സ്ഥലം . ഊര്‍ജ്ജവും ജലവും 80 ശതമാനം മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഇവിടെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ പുറംതള്ളല്‍ 75 ശതമാനം മാത്രമായിരിക്കും.
അയര്‍ലന്റിലെ തൊഴില്‍ സംരംഭക വകുപ്പ് മന്ത്രി മേരി മൈക്കിള്‍ ഒ കോണര്‍ ആണ് പുതിയ പദ്ധതിയും അതിന്റെ മുതല്‍ മുടക്കുകളും പ്രഖ്യാപിച്ചത്. കോര്‍ക്കിലെ ലോഗ്ബഗ്ഗില്‍ ഐ .ഡി.എ യുടെ പദ്ധതിപ്രദേശത്ത് നാല് ഫാക്ടറികളാണ് ഉദ്ദേശിക്കുന്നത്. അംഗീകാരം കിട്ടിയാല്‍ 2017 ന്റെ പകുതിയോട് കുറെ നിര്‍മ്മാണം ആരംഭിക്കും

ലോകത്താകമാനമുള്ള രോഗികള്‍ പല രോഗങ്ങളുടെ ചികിത്സയ്ക്കായി പുതിയ മരുന്നുകള്‍ ആവശ്യപ്പെടുന്ന ഈ സയത്ത് ബയോമെട്രിക് വ്യവസായം അത്ഭുതപൂര്‍ണ്ണമായ വളര്‍ച്ചയാണ് നടത്തുന്നത്. ഇതിനായി കൂടുതല്‍ മരുന്നുല്പാദന കേന്ദ്രങ്ങള്‍ തുടങ്ങേണ്ടതുണ്ട്. – ജി.ഇ അധികൃതര്‍ വ്യക്തമാക്കി. GE ഹെല്‍ത്ത് കെയര്‍ ന്റെ കീഴിലായി ലോകത്തുടനീളം 46,000 പേര്‍ ജോലി ചെയ്യുന്നുണ്ട്. പരമ്പരാഗത നിര്‍മ്മാണ രീതിയെക്കാള്‍ 25 മുതല്‍ 50 ശതമാനം വരെ ചെലവ് കുറഞ്ഞ രീതിയാണ് GE യുടെ KUBios . സാധാരണ 3 വര്ഷത്തോളമെടുത്ത് നിര്‍മ്മിക്കുന്ന പരീക്ഷണ ശാലകള്‍ 18 മാസം കൊണ്ട് ഇതിലൂടെ തീര്‍ക്കാന്‍ കഴിയും.

അയര്‍ലണ്ടിന്റെ സാമ്പത്തിക ഘടനയില്‍ ബയോഫാര്‍മ വ്യവസായം വ്യക്തമായ പങ്ക് വഹിക്കുന്നുണ്ട്.ഡബ്ലിന്‍ ആസ്ഥാനമായുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോപ്രോസസ്സിംഗ് റിസര്‍ച്ച് & ട്രെയിനിംഗ് ഉം GE യും ചേര്‍ന്ന് ബയോപ്രോസസ്സിങ് ട്രെയിനിംഗ് സെന്റ്റര്‍ തുടങ്ങാനും പദ്ധതിയുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: