മാന്‍ഹട്ടന്‍ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ)

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ മാന്‍ഹാട്ടന് സമീപം ചെല്‍സിയിലുണ്ടായ സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശനിയാഴ്ച രാത്രിയാണ് പ്രഷര്‍ കുക്കറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ലോകനേതാക്കള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സ്‌ഫോടനം. 2013ല്‍ ബോസ്റ്റണ്‍ മാരത്തണിനിടെ നടന്ന സ്‌ഫോടനത്തിന് സമാനമായ ആക്രമണമാണ് ഇവിടെയും നടന്നത്.

മാന്‍ഹാട്ടനു സമീപമാണ് രണ്ട് ബോംബുകളും സ്ഥാപിച്ചിരുന്നത്. മൊബൈല്‍ ഫോണുമായി പ്രഷര്‍ കുക്കര്‍ ബന്ധിപ്പിച്ചിരുന്നു. വര്‍ണലൈറ്റുകളും ഇതില്‍ ഘടിപ്പിച്ചിരുന്നു. ഈ ബോംബ് സുരക്ഷാസേന കണ്ടെത്തി സുരക്ഷിതമായി നിര്‍വീര്യമാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: