ആഞ്ജലീന ബ്രാഡ്പിറ്റ് ദമ്പതികള്‍ വേര്‍പിരിയുന്നു

ഹോളിവുഡിലെ മാതൃകാ ദമ്പതികള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന ആഞ്ജലീന ജോളിയും ബ്രാഡ് പിറ്റും രണ്ട് വര്‍ഷത്തെ വിവാഹ ജീവിതത്തിനു ശേഷം വേര്‍പിരിയുന്നു. നീണ്ട ഒന്‍പത് വര്‍ഷത്തെ പ്രണയത്തിനു ശേഷം 2014 ലാണ് ഇരുവരും വിവാഹിതരായത്.

താരദമ്പതികള്‍ എന്ന നിലയിലും ജീവകാരുണ്യ പ്രവര്‍ത്തകര്‍ എന്ന നിലയിലും ഇരുവരും ശ്രദ്ധ നേടിയിരുന്നു. ഇതിന്റെ ഭാഗമായി വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്നും ദത്തെടുത്ത ആറ് കുട്ടികള്‍ ഇവര്‍ക്കുണ്ട്. കുഞ്ഞുങ്ങളുടെ സംരക്ഷണം തനിക്ക് വിട്ട് തരണമെന്ന് ആഞ്ജലീന കോടതിയില്‍ ആവശ്യപ്പെട്ടു.

കടുത്ത അഭിപ്രായ വ്യത്യാസമാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്ന് ഇരുവരും കോടതീയില്‍ സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു. അഞ്ജലീനയുമായി വേര്‍പിരിയുന്നതില്‍ വിഷമമുണ്ടെന്നും എന്നാല്‍ കുട്ടികളുടെ ഭാവി ജീവിതത്തിന് വേണ്ടിയാണ് ഈ തീരുമാനമെന്നും ബ്രാഡ് പിറ്റ് പറഞ്ഞു.
എ എം

Share this news

Leave a Reply

%d bloggers like this: