അയര്‍ലണ്ടിലെ തെരുവ് ജീവിതങ്ങളുടെ ശരാശരി ആയുസ്സ് 42 വയസ്സ്

ഡബ്ലിന്‍: ശരാശരി 72 വയസ്സ് ആയുര്‍ദൈര്‍ഘ്യമുള്ള അയര്‍ലണ്ടില്‍ തെരുവോരങ്ങളില്‍ കിടന്നുറങ്ങുന്നവരുടെ ആയുസ്സ് പരുഷന്മാരുടേത് ശരാശരി 42 വയസ്സും സ്ത്രീകളുടെത് 38 വയസ്സും വരെ മാത്രമെന്ന് പഠന റിപ്പോര്‍ട്ട്. 2011 മുതല്‍ 2014 വരെ മരണമടഞ്ഞ, സ്വന്തമായി ഭവനമില്ലാത്ത 140 പേരില്‍ 16 പേരുടെയും മരണം സംഭവിച്ചത് തെരുവുകളിലാണ്. ഭവനമില്ലാത്തവര്ക്ക് വേണ്ടിയുള്ള ഹോംസ്റ്റേകളിലും ഹോസ്റ്റലുകളിലുമാണ് മറ്റ് മരണങ്ങള്‍ സംഭവിച്ചത്. മരണപ്പെട്ട 18 മുതല്‍ 24 വയസ്സ് വരെയുള്ളവരില്‍ 7 പുരുഷന്മാരും 2 സ്ത്രീകളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ മരണപ്പെട്ടവരുടെ എണ്ണം 67 ആണ്.

മദ്യവും, മയക്ക് മരുന്നിന്റെ ഉപയോഗവും തെരുവ് മരണങ്ങളുടെ പ്രധാന കാരണങ്ങളാണെന്ന് കണ്ടെത്തി. ഡബ്ലിന്‍ ട്രിനിറ്റി കോളേജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത് ലെ ഡോ. ബേറി, ഡോ. ജോണ്‍ ഹെന്ന എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ റീജണല്‍ ഹോംലെസ്സുമായി ചേര്‍ന്ന് നടത്തിയ പഠനമാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഐറിഷ് സ്ട്രീറ്റ് മെഡിസിന്‍ ഇന്ന് നടത്തുന്ന സിമ്പോസിയത്തിനായി ഈ റിപ്പോര്‍ട്ട് കൈമാറുമെന്ന് ബേറി അറിയിച്ചു. വീടില്ലാതെ തെരുവിലാകുന്നവര്‍ക്ക് വേണ്ടി ഇന്ന് നടക്കുന്ന സിമ്പോസിയത്തില്‍ ഭവന മന്ത്രി സൈമണ്‍ കോവ്നി ഉചിതമായായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ.

 

 

എ എം

Share this news

Leave a Reply

%d bloggers like this: