കലാപരിപാടികള്‍ക്ക് നേരത്തേ ടിക്കറ്റ് എടുത്തവര്‍ക്ക് ദുരനുഭവം, പകുതി നിരക്കില്‍ കൗണ്ടറില്‍ ലഭിക്കും ???

 

ഡബ്ലിന്‍: വിവിധ സംഘടനകളും വ്യക്തികളും സംഘടിപ്പിക്കുന്ന കലാപരിപാടികള്‍ക്ക് കാലേകൂട്ടി ടിക്കറ്റ് എടുത്തവര്‍ വഞ്ചിക്കപ്പെടുന്നതായി പരാതി വ്യാപകമാകുന്നു.

രാജ്യത്ത് വിവിധ സംഘടനകള്‍ എന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ മിക്കതും വ്യക്തികള്‍ ആളുകളെ ഇവിടെ കൊണ്ടുവന്ന് ഒരോ സംഘടനകള്‍ക്ക് വമ്പന്‍ തുകയ്ക്ക് മറിച്ചു വില്‍ക്കുകയാണ് പതിവ്.എന്നാല്‍ വമ്പന്‍ തുകയ്ക്ക് പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ പിന്നില്‍ ടിക്കറ്റുകള്‍ നേരത്തെ ”പിടിച്ചേല്‍പ്പിക്കാം” എന്ന തിരിച്ചറിവാണ്.എന്നാല്‍ സൗഹൃദങ്ങളെ മുതലെടുത്തും, സ്വന്തം സമൂഹത്തില്‍ പെട്ടവരെന്ന പരിഗണനയിലും ഇത്തരം ആളുകള്‍ സാധാരണ ജനങ്ങളെ സമീപിക്കുമ്പോള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് മിക്ക പരിപാടികളിലും ആളുകള്‍ നേരത്തേ ടിക്കറ്റ് എടുക്കുന്നത്.

എന്നാല്‍ ഇതേ പരിപാടികള്‍ക്ക് കൗണ്ടറില്‍ എത്തുന്നവര്‍ക്ക് നേരേ പകുതി നിരക്കില്‍ ടിക്കറ്റുകള്‍ ലഭുക്കുന്നതോടെ കാലേ കൂട്ടി ടിക്കറ്റുകള്‍ എടുക്കുന്നവര്‍ ഇളിഭ്യരാകുന്നു. ജീവിത ചിലവ് വര്‍ദ്ധിക്കുന്ന ഇവിടെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപാട് പെടുന്ന മലയാളി കുടുംബങ്ങള്‍ ആണ് ഇത്തരത്തില്‍ ചതിക്കപ്പെടൂന്നത്.

നേരത്തേ ടിക്കറ്റുകള്‍ വില്‍ക്കുന്നതിന്റെ കണക്കു കൂട്ടലുകള്‍ ആണ് ഇതിലേറെ ശ്രദ്ധിക്കപ്പെടേണ്ടത്.നേരത്തേ ടിക്കറ്റ് എടുക്കുന്നതോടെ  നന്നായാലും ഇല്ലെങ്കിലും പരിപാടികള്‍ക്ക് എത്തുവാന്‍ഇവര്‍ വിധിക്കപ്പെടുകയാണ്.  എന്നാല്‍ കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുവാന്‍ പദ്ധതി ഇട്ടാല്‍, നിരക്കില്‍ വമ്പന്‍ കുറവ് ഉണ്ടായേക്കുമെന്നതിനൊപ്പം,പരിപാടികളുടെ നിലവാരം മനസിലാക്കി പണം ചിലവഴിക്കാന്‍ സാധിക്കുമെന്ന നേട്ടവും ഇതിന്റെ പിന്നില്‍ ഉണ്ട്.ഏകദേശം 40, 35 യൂറോ ഓരോ പരിപാടിക്കും ഏറ്റവുംപിന്നില്‍ ഇരിക്കാന്‍ പോലും ഈടാക്കുന്നത്.

ഇംഗ്ലണ്ടില്‍ വരുന്ന പരിപാടികള്‍ കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്നതോടെ കലാപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ ഇതിന്റെ പിണിയാളുകള്‍ നെട്ടോട്ടമാണ്.എന്നാല്‍ ഈ പരിപാടികളുടെ നിലവാരം മികച്ചതാണോ എന്ന് ഒരാളും പരിശോധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.ഇത് മൂലം കേരളത്തില്‍ സാധാരണ ഗാനമേളകളില്‍ പാടുന്നവരെ പോലും ”പിന്നണി ഗായകരാക്കി അവതരിപ്പിക്കപ്പെടുന്നു.ഇവര്‍ക്ക് നല്‍കേണ്ട നിരക്ക് വളരെ കുറവാണ് എന്നതിനൊപ്പം, നേരത്തേ ടിക്കറ്റ് വില്‍ക്കാമെന്ന തന്റേടവും ഇതിന്റെ പിന്നിലുണ്ട്.എന്നാല്‍ ഇംഗ്ലണ്ടില്‍ പരിപാടികള്‍ പൊളിയുന്ന വാര്‍ത്തകള്‍ പലപ്പോഴും അറിഞ്ഞു വരുമ്പോഴേയ്ക്കും ഇവിടെ മലയാളി കുടുംബത്തിലെ 40, 50 യൂറോ സംഘാടകന്റെ പോക്കറ്റില്‍ എത്തിയിട്ടുണ്ടാവും.പിന്നീട് ടിക്കറ്റ് എടുത്തവര്‍ വന്നാലെന്ത് ഇല്ലെങ്കിലെന്ത് എന്നതാണ് യാഥാര്‍ത്ഥ്യം. കൊട്ടിഘോഷിച്ചെത്തുന്ന മിക്ക പരിപാടികളും നേരത്തേ റിക്കോര്‍ഡ് ചെയ്ത് വിദഗ്ദ്ധമായി ചുണ്ടനക്കുകയാണ് ചെയ്യാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം. ഇതിനൊപ്പം പണ്ടെന്നോ സിനിമയില്‍ തലയിട്ട മുഖം കൂടി കിട്ടിയാല്‍ തട്ടിപ്പ് എളുപ്പമായി.

എന്നാല്‍ മികച്ച പരിപാടികള്‍ രാജ്യത്ത് എത്തേണ്ടതിന്റെ ആവശ്യകതയെ തള്ളികളയുകയല്ല വേണ്ടത്, മറിച്ച് ടിക്കറ്റുകള്‍ കൗണ്ടറുകളില്‍ നിന്ന് എടുക്കുന്നതോടെ എല്ലാവര്‍ക്കും തുല്യ നിരക്ക് ലഭിക്കും.ഇത് കൂടാതെ,പരിപാടികള്‍ മികച്ചതാകുവാന്‍ സംഘാടകര്‍ ആവശ്യപ്പെടുകയും ചെയ്യും.ഇതു വഴി പണം മുടക്കുന്ന മലയാളിക്ക് മികച്ച മൂല്യം ആയിരിക്കും തങ്ങളുടെ പണത്തിന് ലഭിക്കുക. പണം മുടക്കുമ്പോള്‍ അതിനായി ജോലി ചെയ്യുന്നവരുടെ വേദനകള്‍ കൂടി കാണാതെ പോകരുത് എന്നതിലേയ്ക്കാണ് ഈ തട്ടിപ്പുകള്‍ വിരല്‍ ചൂണ്ടുന്നത്.

കൗണ്ടറുകളില്‍ നിന്ന് ടിക്കറ്റ് എടുക്കുക എന്ന തിരിച്ചറിവാണ് ഇത്തരം തട്ടിപ്പുകള്‍ക്കെതിരേ നിലകൊള്ളുന്നവരുടെ നിലപാട്.

Share this news

Leave a Reply

%d bloggers like this: