അബോര്‍ഷന്‍ നിയമത്തില്‍ മാറ്റം വരുത്താന്‍ ഡബ്ലിനില്‍ ആയിരങ്ങളുടെ വന്‍ പ്രതിഷേധം.

ഡബ്ലിന്‍: അബോര്‍ഷന്‍ നിയമങ്ങള്‍ കാലാനുസൃതമായി ഭേദഗതി ചെയ്യണം എന്ന ആവശ്യവുമായി ഡബ്ലിനില്‍ ജനങളുടെ പ്രതിഷേധ പ്രകടനം. ശനിയാഴ്ചയിലെ കനത്ത മഴയെ വകവെക്കാതെ ഡബ്ലിന്‍ ഓകോനെല്‍ സ്ട്രീറ്റ് ല്‍ പ്രകടനകാരികള്‍ മുദ്രാവാക്യം മുഴക്കി. പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി കെന്നി അടുത്തമാസം സിറ്റിസണ്‍ അസംബ്ലിക്ക് ആഹ്വനം നല്‍കിയിട്ടുണ്ട്. വോട്ട് ചെയ്ത കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ തീരുമാനം.

ആഗോളതലത്തില്‍ അയര്‍ലന്‍ഡ് പ്രവാസികളും പ്രതിഷേധത്തെ അനുകൂലിച്ചു രംഗത്തെത്തിയ സാഹചര്യത്തില്‍ തീരുമാനം അടുത്തമാസം തന്നെ പ്രതീക്ഷിക്കാം. കാത്തോലിക് നിയമങ്ങള്‍ അനുസരിക്കുന്ന അയര്‍ലണ്ടില്‍ അബോര്‍ഷന്‍ നിയമങ്ങള്‍ ചെറുതായി ഇളവ് ചെയ്തത് 2013 ല്‍ ആണ്. അമ്മയുടെ ആരോഗ്യം അപകടമാണെങ്കില്‍ അബോര്‍ഷന് നിലവില്‍ അനുമതിയുണ്ട്. സ്ത്രീകളുടെ ശരീരത്തെപ്പറ്റി തീരുമാനിക്കാന്‍ അവര്‍ക്കു തന്നെ അനുവാദം വേണമെന്ന് പ്രതിഷേധക്കാരി സാല്‍റോച് വാദിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്തു.

കെന്നി മന്ത്രിസഭയില്‍ സ്വതന്ത്രനായ ശിശുവകുപ്പ് മന്ത്രി കാതറിന്‍ സപ്പോണ്‍ പ്രതിഷേധത്തില്‍ പങ്കെടുത്തത് സംഗതി ഏറെ കുഴപ്പിച്ചു. പ്രതിപക്ഷത്തിന്റെ സഹകരണവും പ്രതിഷേധക്കാര്‍ നേടി. റോമന്‍ കത്തോലിക്കിന്റെ കണ്‍സര്‍വേറ്റിവ് വോട്ടുകള്‍ പേടിച്ചാണ് സര്‍ക്കാര്‍ ഈകാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ മടിക്കുന്നത്. ഡബ്ലിനില്‍ മാത്രമല്ല ലോകത്താകമാനം 20 സിറ്റികളില്‍ പ്രതിഷേധം ആഞ്ഞടിച്ചു. ഗേ മാരേജ് സാധ്യമാക്കിയ അയര്‍ലന്‍ഡ് സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പുരോഗമന ചിന്ത കൈവിടുന്നു എന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നു. അബോര്‍ഷന്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ 2012 ല്‍ ഇന്ത്യക്കാരി സവിത ഹാലപ്പനവര്‍ മരിച്ചത് ഏറെ വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു. 2015 ല്‍ ഐറിഷ് വനിതകള്‍ രാജ്യത്തു നിന്ന് പലായനം ചെയ്തതായും റിപ്പോര്‍ട്ട് ഉണ്ട്.

 

എ എം

Share this news

Leave a Reply

%d bloggers like this: