മാനസിക വൈകല്യത്തിന് ഉപയോഗിക്കുന്ന മരുന്നുകള്‍ വയോധികരില്‍ പാര്‍ശ്വ ഫലങ്ങള്‍ സൃഷിടിക്കുമെന്ന് പഠനം

 

ഡബ്ലിന്‍ : ബുദ്ധി സ്ഥിരത കൈവരിക്കാന്‍ വയോധികരില്‍ പ്രയോഗിക്കുന്ന മരുന്നുകള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് റിപ്പോര്‍ട്ട്. നാഡികളുടെ സ്വാഭാവിക പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്ന ആന്റി കോളിനര്‍ജിക് മരുന്നുകള്‍ നാഡികളിലൂടെ സന്ദേശം കൈമാറാന്‍ സഹായിക്കുന്ന ആസ്റ്റിന് കോളിനെ തടഞ്ഞുവെക്കുമെന്ന് ഡബ്ലിന്‍ ട്രിനിറ്റി കോളേജ്, ബ്രിട്ടന്‍ ആസ്റ്റോണ്‍ യൂണിവേഴ്‌സിറ്റി ഗവേഷക സംഘം കണ്ടെത്തി.

ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് സൈക്കാട്രിയാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. രോഗികളോട് ആന്റി കോളിനര്‍ജിക് ഔഷധങ്ങള്‍ പരമാവധി ഒഴിവാക്കാനാണ് ഗവേഷകരുടെ നിര്‍ദ്ദേശം. എന്നാല്‍ ഇത്തരം മരുന്നുകള്‍ ഡിംനേഷ്യ രോഗികള്‍ക്ക് പ്രയോജനം ചെയ്യുമെന്നും ഗവേഷകര്‍ പറഞ്ഞു. നാഡികളെ അപകടത്തിലാക്കുന്ന ഇത്തരം മരുന്നുകള്‍ ഒഴിവാക്കി ആരോഗ്യ പ്രദമായ ഔഷധങ്ങള്‍ മാത്രം ഉപയോഗിക്കാനും സംഘം മുന്നറിയിപ്പ് നല്‍കി.

ആന്റി-കോളിനര്‍ജിക് ഔഷധങ്ങള്‍ ഉപയോഗിക്കുന്നത്മൂലം ഓര്‍മ്മക്കുറവ്, ഉത്കണ്ഠ , മൂത്രാശയ രോഗങ്ങള്‍, ഹൃദയമിടിപ്പ് വര്‍ദ്ധിക്കുക, തുടങ്ങിയ സങ്കിര്‍ണ്ണ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. സൈക്കാട്രിക് മരുന്നുകള്‍ ഉപയോഗിക്കുന്ന 30 ശതമാനം ആളുകളും ഇന്ന് പാര്‍ശ്വ ഫലങ്ങള്‍ അനുഭവിക്കുന്നവരാണെന്നും കണ്ടെത്തി.

 
എ എം

 

Share this news

Leave a Reply

%d bloggers like this: