കുട്ടികളിലെ പൊണ്ണത്തടി : രക്ഷിതാക്കളുടെ അശ്രദ്ധയെന്ന് പഠനങ്ങള്‍

കോര്‍ക്ക് : അയര്‍ലന്റിലെ കുട്ടികള്‍ അമിത വണ്ണക്കാരാകുന്നതിന്റെ കാരണക്കാര്‍ രക്ഷിതാക്കളാണെന്ന വാദം ശക്തമാകുന്നു. ഐറിഷ് ക്രീമെറി മില്‍ക്ക് സപ്ലൈയര്‍സ് അസോസിയേഷന്‍ നടത്തിയ സര്‍വേയാണ് ഈ കാര്യം തെളിയിക്കുന്നത് . സര്‍വ്വേയില്‍ പങ്കെടുത്ത 44 ശതമാനം പേരും ഷുഗര്‍ ടാക്‌സ് നിര്‍ബന്ധമാക്കണമെന്ന് വാദിച്ചു. 2017 ലെ ബജറ്റില്‍ ഷുഗര്‍ ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന് ഹെല്‍ത്ത് പ്രൊമോഷന്‍ മന്ത്രി മാഴ്‌സെല്ല കെന്നഡിയും നിര്‍ദ്ദേശം മുന്നോട്ട് വെച്ചു.

25 ശതമാനം പരുഷന്മാരാണ് മക്കളുടെ പൊണ്ണത്തടി രക്ഷിതാക്കളുടെ ചുമലില്‍ ഏല്‍പ്പിച്ചത്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ അയര്‍ലണ്ടില്‍ പൊണ്ണത്തടിയന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. കുട്ടികളിലെ അനാരോഗ്യപരമായ ഭക്ഷണ ശീലങ്ങളാണ് അമിത വണ്ണത്തിന് കാരണമെന്ന് ആരോഗ്യ സര്‍വേ വെളിപ്പെടുത്തി. അമിതവണ്ണം കൊണ്ടുണ്ടാകുന്ന അസ്വസ്ഥതകള്‍ കാരണം ആശുപത്രില്‍ അഭയം തേടിയിരിക്കുകയാണ് ചിലര്‍.

 
എ എം

Share this news

Leave a Reply

%d bloggers like this: