ഡബ്ലിന്‍ ബസ്സ് സമര ചര്‍ച്ചകള്‍ പുരോഗമിക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ബസ്സ് സമരവുമായി ബന്ധപ്പെട്ട് യൂണിയനുകളും മാനേജ്‌മെന്റുമായി നടത്തുന്ന ചര്‍ച്ചകള്‍ 20 മണിക്കൂര്‍ പിന്നിട്ടു. ഇന്നലെ രാവിലെ 10.30 മുതല്‍ ആരംഭിച്ച ചര്‍ച്ചകള്‍ ഇന്നും തുടരാനാണ് സാദ്ധ്യത. അതേസമയം വരുന്ന ശനിയാഴ്ച ബസ്സ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

തൊഴിലാളികളുടെ വേതനം 15 ശതമാനം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തപ്പെടുന്ന ഈ സമരത്തില്‍ അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് 8.25 ശതമാനം ശമ്പള വര്‍ദ്ധനവ് മാനേജ് മെന്റ്റ് വാഗ്ദാനം ചെയ്തെങ്കിലും യൂണിയനുകള്‍ അത് തള്ളിക്കളഞ്ഞു. കൂടാതെ അടുത്തമാസം 11 ദിവസത്തെ പണിമുടക്കിനും പദ്ധതിയുണ്ട്. ഡബ്ലിന്‍ – മായോ സീനിയര്‍ ഫുഡ്ബാള്‍ മത്സരം നടക്കുന്ന ശനിയാഴ്ച ഡബ്ലിന്‍ ബസ്സുകളുടെ സമരം അനേക യാത്രക്കാരെ വലയ്ക്കാന്‍ സാധ്യതയുണ്ട്.

 
എ എം

Share this news

Leave a Reply

%d bloggers like this: