ഐറിഷ് ആര്‍ട്ട് ഷോയില്‍ യേശുക്രിസ്തുവിന്റെ വിവാദ ഫോട്ടോഗ്രാഫ്

ഡെറി : യേശു ക്രിസ്തുവിന്റെ വിവാദ ഫോട്ടോ പ്രദര്‍ശിപ്പിച്ച് ഡെറിയിലെ വോയിഡ് ഗാലറിയില്‍ ടോര്‍ച്ചര്‍ എക്‌സിബിഷന് തുടക്കമായി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു. എസ് കാരനായ ആന്‍ഡ്രു സെറാനോ എന്ന ആര്‍ട്ടിസ്റ്റിന്റെ സൃഷ്ടിയാണ് യേശു ക്രിസ്തുവിന്റെ ഈ വിവാദ ഫോട്ടോഗ്രാഫ്. “പിസ്സ് ക്രൈസ്റ്റ്” എന്ന പേരില്‍ 1987 ല്‍ പുറത്ത് വിട്ട ഈ ചിത്രം തന്റെ മൂത്രത്തില്‍ മുക്കിയാണ് സൃഷ്ടിച്ചത് എന്നതാണ് വിവാദത്തിന് തിരി കൊളുത്തിയത്.

60 സ് 40 വലിപ്പമുള്ള ഈ ഫോട്ടോയില്‍ ക്രിസ്തുവിന്റെ ക്രൂശീകരണമാണ് സെറാനോ ചിത്രീകരിച്ചിരിക്കുന്നത്. ചിത്രം വരച്ചതിനു ശേഷം  തന്റെ മൂത്രത്തില്‍ മുക്കിവയ്ക്കുകയായിരുന്നു. ഫോട്ടോഗ്രാഫ് പുറത്ത് വന്നതോടെ യു എസ് ല്‍ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും തുടക്കമായി. കലാസൃഷ്ടികള്‍ സഭ്യമായിരിക്കണമെന്ന് ഒരു പക്ഷവും കലാകാരന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മറുപക്ഷവും വാദിച്ചു.

പീഡനം പ്രധാന പ്രമേയമാക്കിയ ചിത്രങ്ങളാണ് ടോര്‍ച്ചര്‍ എക്‌സിബിഷന് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. 40 ല്‍ അധികം മോഡലുകളെ ഉപയോഗിച്ച് സെറാനോ സൃഷ്ടിച്ച അനവധി ചിത്രങ്ങള്‍ മേളയില്‍ കാണാന്‍ കഴിയും. അയര്‍ലണ്ടില്‍ ആദ്യമായാണ് ഡെറാനോയുടെ ഒറ്റയ്ക്കുള്ള പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: