പ്രണവ് മോഹന്‍ലാല്‍ നായകനാകാന്‍ ഒരുങ്ങുന്നു

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നടന്ന വിസ്മയം മോഹന്‍ലാലിന്റെ മകന്‍ പ്രണവ് സിനിമയില്‍ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. തന്നെ തേടി വരുന്ന തിരക്കഥകളോട് പ്രണവ് പ്രതികരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തമ്പി കണ്ണന്താനത്തിന്റെ ഒന്നാമനിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ പ്രണവ് പുനര്‍ജനി എന്ന മേജര്‍ രവി ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരുന്നു.

അഭിനയ രംഗത്തേക്ക് പ്രണവിനെ കൊണ്ടുവരാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നതായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ ക്യാമറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കാനായിരുന്നു പ്രണവിന് താത്പര്യം. മകന്റെ സിനിമ പ്രവേശനത്തെക്കുറിച്ച് മോഹന്‍ലാല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രണവിന് ഇഷ്ടമുള്ളപ്പോള്‍ അഭിനയ രംഗത്തേക്ക് പ്രവേശിക്കട്ടെ എന്ന നിലപാടിലാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തില്‍ ജിത്തു ജോസഫിന്റെ സഹ സംവിധായകനായിരുന്ന പ്രണവ് യാത്രകളെ ഇഷ്ടപ്പെടുന്ന ആളാണ്.

 
എ എം

Share this news

Leave a Reply

%d bloggers like this: