ഗാല്‍വേയിലെ മോളിക്യുലനില്‍ പുതിയ അഡ്വഞ്ചര്‍ സെന്ററും സുഖവാസ കേന്ദ്രവും ആരംഭിക്കുന്നു

ഗാല്‍വേ : മോളിക്യുലനില്‍ പുതിയ അഡ്വഞ്ചര്‍ സെന്ററും സുഖവാസ കേന്ദ്രവും ആരംഭിക്കാന്‍ ഗാല്‍വേ കൗണ്ടി പ്ലാനിംഗ് അധികൃതര്‍ പദ്ധതി തയാറാക്കുന്നു. ഡെല്‍ഫി ഔട്ട്‌ഡോര്‍ ലിമിറ്റഡിന്റെ ചുമതലക്കാരനായ ഫേയ് ബോഹനാണ് ബാലിക്യുര്‍ക്കിലെ 11 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ പുതിയ പദ്ധതിയ്ക്ക് വേണ്ടിയുള്ള അപേക്ഷ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 2,500 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ 2 തട്ടുകളിലായാണ് അഡ്വഞ്ചര്‍ സെന്റര്‍ ഒരുങ്ങുന്നത്.

എന്‍ 50 യില്‍ നിന്ന് ഈ കേന്ദ്രത്തിലേക്ക് പുതിയ റോഡും, പാര്‍ക്കിങ് സംവിധാനവും ഒരുക്കാനും പദ്ധതിയുണ്ട്. സമര്‍പ്പിക്കപ്പെട്ട പദ്ധതിയുടെ രൂപരേഖ പ്രാദേശിക വികസനത്തിന് ആക്കം കൂട്ടുന്നതും മോളിക്യുലനിലെയും ഗാള്‍വേയിലെയും ടുറിസം വികസനത്തിന് സഹായകമാവുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സാമ്പത്തിക വളര്‍ച്ചയെയും പുതിയ കേന്ദ്രം സ്വാധിനിക്കും. കൂടാതെ പരിസ്ഥിതി സൗഹൃദ കേന്ദ്രമായിരിക്കും ഇതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.

എ എം

Share this news

Leave a Reply

%d bloggers like this: