ഗോള്‍വേയില്‍ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്‌റ്റോബര്‍ 12 ന്

ഗോള്‍വേ:ഗോള്‍വേ സെന്റ് ജോര്‍ജ്ജ് സുറിയാനി ഓര്‍ത്തോഡോക്‌സ് പള്ളിയില്‍ മഹാപരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഒക്ടോബര്‍ മാസം പന്ത്രണ്ടാം തീയതി നടത്തപ്പെടുന്നു.ഗോള്‍വേ ക്ലാരന്‍ബ്രിഡ്ജിലുള്ള സെന്റ് ജോര്‍ജ്ജ് ദൈവാലയത്തില്‍ വച്ചാണ് പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നത്.

പെരുന്നാള്‍ ശുശ്രുഷകളില്‍,അയര്‍ലണ്ടിന്റെ മുന്‍ പാത്രിയാര്‍ക്കല്‍ വികാരിയായിരുന്ന അഭി. കുരിയാക്കോസ് മോര്‍ ദിയസ്‌കോറോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതായിരിക്കും.ഒക്‌റ്റോബര്‍ മാസം പന്ത്രണ്ടാം തീയതി വൈകുന്നേരം ഇടവകയിലെത്തിച്ചേരുന്ന അഭി.തിരുമേനിയെ ഇടവക വികാരിയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ച് ആനയിക്കുന്നതും,തുടര്‍ന്ന്‌പെരുന്നാള്‍ ശുശ്രുഷകള്‍ നടത്തപ്പെടുന്നതുമായിരിക്കും.

പെരുന്നാള്‍ ശുശ്രുഷകളിലേയ്ക്കും,അഭി.തിരുമേനിയുടെ സ്വികരണ പരിപാടിയിലേയ്ക്കും അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബോബി മാണി (ട്രസ്റ്റി) 0894468754
ജോ മാത്യു 0870931466

Share this news

Leave a Reply

%d bloggers like this: