ബ്രക്സിറ്റ് വോട്ട് : രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരുമെന്ന് തെരേസാ മേയ്

ബ്രക്സിറ്റ് ജനഹിത പരിശോധനയ്ക്ക് മൂന്ന് മാസം മാത്രം ശേഷിക്കെ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അറിയിച്ചു. ബിര്‍മിംഗില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സിലാണ് മേയ് ഈ പ്രസ്ഥാവന നടത്തിയത്. യുറോപ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളില്‍ ഒന്നായ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുന്നത് അയര്‍ലണ്ട് പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ ബന്ധങ്ങള്‍ക്ക് തിരിച്ചടിയാകും. ബ്രക്സിറ്റ് നിലവില്‍ വന്നാല്‍ തന്റെ ഗവണ്‍മെന്റ്റില്‍ നിന്നും ഇമിഗ്രേഷന്‍ ആനുകൂല്യങ്ങളൊന്നും പ്രതീക്ഷിക്കണ്ടാ എന്നും തെരേസാ മേയ് കൂട്ടിച്ചേര്‍ത്തു.

തെരേസാ മേയുടെ പ്രസ്ഥാവനയെ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലാനഗന്‍ സ്വാഗതം ചെയ്തു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അയര്‍ലണ്ട് ഈ മാറ്റത്തിനായി തയാറെടുത്തിട്ടുണ്ടെന്നും നോര്‍ത്തേണ്‍ അയര്‍ലന്റുമായി നല്ല ബന്ധം പുലര്‍ത്താനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു,അടുത്ത വര്‍ഷം മാര്‍ച്ചില്‍ ആര്‍ട്ടിക്കിള്‍ 50 നിലവില്‍ വരുമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സ്ഥിതീകരണത്തെ തുടര്‍ന്നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന കാര്യം ഉറപ്പായത്.രണ്ട് വര്‍ഷം കഴിഞ്ഞുള്ള യു. കെ യുടെ മാറ്റത്തിന് കൗണ്‍ഡൗണ്‍ തുടങ്ങി കഴിഞ്ഞു.

ബ്രക്സിറ്റ് നിലവില്‍ വരുന്നതോടെ റിപ്പബ്ലിക് ഓഫ് അയര്‍ലന്റിനും നോര്‍ത്തേണ്‍ അയര്‍ലന്റിനും ഇടയ്ക്കുള്ള അതിര്‍ത്തി കൂടുതല്‍ ശക്തമാകുമെന്ന് കരുതാം. ചെക്ക് പോയിന്റ്റുകളും കസ്റ്റംസ് പോസ്റ്റുകളും നിറഞ്ഞ ബോര്‍ഡറുകളില്‍ ഇനി മുതല്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാകേണ്ടി വരും. 1980 ലെ അവസ്ഥയെ ഓര്‍മിപ്പിക്കും വിധം പി.എസ്.എന്‍.ഐ യും ബ്രിട്ടീഷ് ആര്‍മിയും ചേര്‍ന്നുള്ള പട്രോളിങ് സംവിധാനമായിരിക്കും ഇനി വരാന്‍ പോകുന്നത്.

ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ തീരുമാനിച്ചെങ്കിലും ഇമിഗ്രേഷന്‍ പോളിസികള്‍ കര്‍ശനമാക്കുമെന്ന് അറിയിച്ചു. ഇതോടെ തെക്ക്-വടക്ക് രാജ്യങ്ങളുമായുള്ള ബന്ധം കുറയാനാണ് സാധ്യത. ഒരു തരത്തിലുള്ള നിയമ ലംഘനങ്ങളും ബോര്‍ഡറുകളില്‍ അനുവദിക്കുകയില്ലെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.

 

 
എ എം

Share this news

Leave a Reply

%d bloggers like this: