തൊഴിലില്ലായ്മയില്‍ വന്‍ കുറവ് രേഖപ്പെടുത്തി 2016

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ തൊഴിലില്ലായ്മ പ്രതിസന്ധി 2008 മുതലുള്ള വര്‍ഷങ്ങളേക്കാള്‍ വലിയ തോതില്‍ കുറവ് രേഖപ്പെടുത്തി. സെപ്റ്റംബറിലെ കണക്കുകള്‍ പ്രകാരം 172,900 പേര്‍ക്കാണ് ഇനിയും തൊഴില്‍ ലഭിക്കേണ്ടത്. 24,000 പേരുടെ കുറവാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

സോഷ്യല്‍ പ്രൊട്ടക്ഷന്‍ മിനിസ്റ്റര്‍ ലിയോ വരാദ്ക്കര്‍ CSO യുടെ പുതിയ കണ്ടെത്തലിനെ സ്വാഗതം ചെയ്തു. തൊഴിലില്ലായ്മ എന്ന പ്രതിസന്ധി വിജയകരമായി പരിഹരിക്കുന്നതില്‍ യൂറോപ്പിലെ രാജ്യങ്ങളില്‍ ഏറ്റവും മുന്‍നിരയിലേക്ക് അയര്‍ലണ്ടിനെ കൊണ്ടുവരാനാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

50,100 ത്തോളം ശരാശരി തൊഴില്‍ വര്‍ദ്ധനവ് അയര്‍ലണ്ടില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് ഓഹരി വിപണി കമ്പനിയായ മെറിയോണ്‍ വ്യക്തമാക്കി. 2014 ല്‍ ഇത് 32,800 ആയിരുന്നു. 2016 ല്‍ സാമ്പത്തിക രംഗത്തുണ്ടായ വളര്‍ച്ച പുത്തന്‍ തൊഴില്‍ പ്രതീക്ഷകള്‍ തുറക്കുന്നതിന് കാരണമായി. 48,000 ളം തൊഴിലുകള്‍ ഇതുവരെ ഉണ്ടായി. തൊഴിലില്ലായ്മയില്‍ ഇനിയും കുറവുണ്ടാകാനാണ് സാധ്യത.

ചേമ്പര്‍ ഓഫ് അയര്‍ലണ്ട് ചീഫ് എക്‌സികുട്ടീവ് ഇയാന്‍ താല്‍ബോത്ത് ചെറുപ്പക്കാരില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം അതിശയകരമായ രീതിയില്‍ അയര്‍ലണ്ട് തൊഴില്‍ മേഖല വളരുമ്പോഴും ചെറുപ്പക്കാരില്‍ അതിന്റെ പൂര്‍ണ്ണ പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അതേസമയം ബ്രക്സിറ്റിന്റെ വെളിച്ചത്തില്‍ അടുത്തവര്‍ഷം അയര്‍ലണ്ട് തൊഴില്‍ മേഖലയില്‍ തിരിച്ചടി നേരിടാനും സാദ്ധ്യതയുണ്ട്.

 

 

എ എം

Share this news

Leave a Reply

%d bloggers like this: