നവജാത ശിശുക്കളില്‍ രൂപപ്പെടുന്ന ബാക്ടീരിയ എക്‌സിമയെ പ്രതിരോധിക്കുന്നതായി റിപ്പോര്‍ട്ട്:

ഡബ്ലിന്‍: ശിശുക്കളില്‍ ജനനം മുതല്‍ ഒരു വയസ്സ് വരെ പ്രായമാകുമ്പോള്‍ ചര്‍മ്മത്തില്‍ രൂപപ്പെടുന്ന ബാക്ടീരിയക്ക് ചര്‍മ്മ രോഗമായ എക്‌സിമയെ തുരത്താന്‍ കഴിവുണ്ടെന്ന് പുതിയ കണ്ടെത്തല്‍. അയര്‍ലണ്ടിലെ ഒരുകൂട്ടം ഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് കുഞ്ഞുങ്ങളിലെ ശരീര ബാക്ടീരിയയെയും രോഗത്തെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഈ രഹസ്യം പുറത്തു കൊണ്ടു വരാന്‍ കഴിഞ്ഞത്. കോര്‍ക്കിലെ നവജാത ശിശു കേന്ദ്രത്തില്‍ ഒരു വയസ്സ് പ്രായം വരെയുള്ള കുഞ്ഞുങ്ങളില്‍ നടത്തിയ ഈ  പരീക്ഷണം വൈദ്യ ശാസ്ത്ര രംഗത്തെ മറ്റൊരു നാഴികക്കല്ലായി മാറി. സുപ്രധാന കണ്ടെത്തലിന്റെ ഭാഗമായി ഒരു വിഭാഗം ബാക്ടീരിയകള്‍ പൂര്‍ണമായും ചര്‍മ്മത്തെ ഇന്‍ഫെക്ഷന്‍ വരാതെ സംരക്ഷിക്കുന്നതായാണ് വെളിപ്പെടുത്തല്‍.

ട്രിനിറ്റി കോളേജ്, കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളേജ്, ദുണ്ടി യൂണിവേഴ്‌സിറ്റി കോളേജ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് എന്നിവയുടെ ഈ  സംയുക്ത ഗവേഷണ ഫലം പുറത്തു വിട്ടത് ഹെല്‍ത് ജേണല്‍ ‘അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജി’ ആണ്. കുഞ്ഞുങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടുള്ള ഇത്തരം പഠനം ആദ്യത്തേതാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ട്രിനിറ്റി കോളേജ് പ്രൊഫെസ്സര്‍ അലന്‍ ഇര്‍വിന്‍ വ്യക്തമാക്കിയത്. ഈ കണ്ടെത്തല്‍ ചര്‍മ്മ രോഗ രംഗത്ത് വന്‍ പുരോഗതിക്കു കാരണമാകുമെന്നാണ് അയര്‍ലന്‍ഡ് വൈദ്യശാസ്ത്രത്തിന്റെ നിഗമനം. ശിശുക്കളില്‍ ഇത്തരം പ്രതിരോധ ബാക്ടീരിയയുടെ അനുഭവം ചര്‍മ്മ രോഗങ്ങള്‍ ഉണ്ടാക്കുന്നു എന്നും ഭാവിയില്‍ അതിനെ ഫലപ്രദമായി നേരിടാന്‍ കഴിയുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജിക്ക് കാരണമായ സ്റ്റഫിലോകോക്കസ് ബാക്ടീരിയ ഉണ്ടാക്കുന്ന മാരകമായ രോഗമാണ് എക്‌സിമ. ചര്‍മ്മത്തെ പരുപരുക്കനാക്കി ചൊറിഞ്ഞു-പൊട്ടി രക്തസ്രാവം വരുത്തുന്ന അവസ്ഥയിലാക്കുന്നു. നിറയെ കുമിളകളും നീരും വന്നു ശരീര ഭാഗങ്ങള്‍ വികൃതമാക്കുന്ന ഈ അവസ്ഥ ഭാവിയില്‍ പൂര്‍ണമായും പരിഹരിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.

എ എം

Share this news

Leave a Reply

%d bloggers like this: