വാട്ടര്‍ഫോര്‍ഡില്‍ കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനിക്ക് സ്വീകരണവും വിശുദ്ധ കുര്‍ബാനയും ഒക്ടോബര്‍ 14ന്.

അയര്‍ലണ്ടിന്റെ മുന്‍ പാത്രിയര്‍ക്കല്‍ വികാരിയായിരുന്ന അഭി. കുര്യാക്കോസ് മോര്‍ ദിയസ്‌കോറസ് തിരുമേനി ഒക്ടോബര്‍ 13, 14 തീയ്യതികളില്‍ വാട്ടര്‍ഫോര്‍ഡില്‍ രണ്ടു ദിവസത്തെ ഹൃസ്വ സന്ദര്‍ശനം നടത്തുന്നു . ഒക്ടോബര്‍ 14 – ന് ഇടവകയിലെത്തി ചേരുന്ന അഭി. തിരുമേനിയെ വൈകുന്നേരം 6 മണിക്ക് ഇടവക വികാരിമാരായ ഫാ ബിജു മത്തായി പാറെക്കാട്ടില്‍ അച്ചന്റെയും ഫാ ജോബിമോന്‍ സ്‌കറിയ അച്ചന്റെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കുന്നതാണ് . തുടര്‍ന്ന് 6.15 ന് നടത്തപ്പെടുന്ന വി. കുര്‍ബനക്ക് അഭി. തിരുമേനി മുഖ്യ കാര്‍മികത്വവും ഇടവക വികാരിമാരായ ഫാ ബിജു മത്തായി പാറെക്കാട്ടില്‍ അച്ചനും ഫാ ജോബിമോന്‍ സ്‌കറിയ അച്ചനും സഹ കാര്‍മികത്വം വഹിക്കുന്നതുമായിരിക്കും. അഭി.തിരുമേനിയുടെ സ്വീകരണ പരിപാടിയിലെക്കും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയിലേക്കും അയര്‍ലണ്ടിലെ വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.

റവ. ബിജു മത്തായി പാറെക്കാട്ടില്‍ 0894239359
റവ. ജോബിമോന്‍ സ്‌കറിയ 0876315962

Share this news

Leave a Reply

%d bloggers like this: