വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഒരുങ്ങി ഐറിഷ് സര്‍ക്കാര്‍: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകും.

ഡബ്ലിന്‍: ഉന്നത വിദ്യാഭ്യാസ മേഖലയിലൂടെ സാമ്പത്തിക രംഗം ശക്തമാക്കാനൊരുങ്ങി അയര്‍ലന്‍ഡ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. വരും വര്‍ഷങ്ങളില്‍ 37,000-ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമൊരുക്കി 520 മില്യണ്‍ യൂറോ അധിക വരുമാനത്തിന് ഒരുങ്ങുകയാണ് സര്‍ക്കാര്‍. 2019/2020 കാലഘട്ടത്തില്‍ അന്താരാഷ്ട്രതലത്തില്‍ 11,000 തേര്‍ഡ് ലെവല്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുന്ന കാര്യം വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രട്ടന്‍ പ്രഖ്യാപിച്ചു.

യൂറോപ്യന്‍ യൂണിയനിലെ പൂര്‍ണ്ണമായി ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമായി അയര്‍ലന്‍ഡ് ഇംഗ്ലീഷ് ഭാഷാ പരിശീലന രംഗത്ത് വമ്പന്‍
സാധ്യതകളെയാണ് ഉറ്റുനോക്കുന്നത്. ഇംഗ്ലീഷ് ഭാഷ പ്രാവിണ്യം (ELT) രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു 25 ശതമാനം വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനവ് ആണ് ലക്ഷ്യമിടുന്നത്. അയര്‍ലണ്ടില്‍ ഇംഗ്ലീഷ് പരിശീലനം ഉദ്ദേശിച്ചു അറുപത്തിരണ്ടോളം സ്‌കൂളുകള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 89 രാജ്യങ്ങളില്‍ നിന്ന് ഇംഗ്ലീഷ് ഭാഷ പഠിക്കാനായി അയര്‍ലണ്ടില്‍ വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. പരമ്പരാഗതമായി ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഐറിഷ് ഇംഗ്ലീഷ് മാര്‍ക്കറ്റില്‍ ഇടം നേടിയിട്ടുണ്ട്.

ഐറിഷ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് എഡ്യൂക്കേഷന്‍ യു. എന്‍, ചൈന, ഇന്ത്യ, ബ്രസീല്‍, മലേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഐറിഷ് ഇംഗ്ലീഷിന്റെ മാര്‍ക്കറ്റിങ് നടന്നു വരികയാണ്. ഇത് കൂടാതെ കാനഡ, സൗത്ത് കൊറിയ, വിയറ്റ്‌നാം, ഇന്‍ഡോനേഷ്യ, മെക്‌സിക്കോ, ചിലി, അര്‍ജന്റീന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും മാര്‍ക്കറ്റിങ് ലക്ഷ്യമിടുന്നു. ഒരു വര്‍ഷത്തില്‍ 819 മില്യണ്‍ യൂറോ വരുമാനമുള്ള ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 40 ശതമാനം വര്‍ദ്ധനവ് വരുത്തി 1.5 ബില്യണ്‍ യൂറോ 2020-ല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന അയര്‍ലണ്ടിലേക്ക് ബ്രിട്ടന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഏറെ ഗുണം ചെയ്യും.

എ എം

Share this news

Leave a Reply

%d bloggers like this: