ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലില്‍ ചോര്‍ച്ച: രോഗികളുടെ കുളി നിരോധിച്ചു കൊണ്ട് അധികാരികള്‍:

ഡബ്ലിന്‍: രാജ്യത്തെ മികച്ച ആശുപത്രികളിലൊന്നായ ഡബ്ലിനിലെ സെന്റ്. ജെയിംസ് ഹോസ്പിറ്റലിലിനുള്ളില്‍ രോഗികളെ വലച്ചുകൊണ്ട് ജലക്ഷാമം. ഹോസ്പിറ്റല്‍ ക്യാമ്പസ്സിനുള്ളിലെ ജല വിതരണ പൈപ്പുകളിലെവിടെയോ നേരിട്ട ചോര്‍ച്ചയാണ് രോഗികളെയും ആശുപത്രി അധികാരികളെയും ബുദ്ധിമുട്ടിലാക്കുന്നതു. ചോര്‍ച്ച ഉണ്ടായതിനെ തുടര്‍ന്ന്  വെള്ളത്തിന്റെ ഉപയോഗത്തില്‍ മിതത്വം പാലിക്കാന്‍ രോഗികളോട് ആശുപത്രി അധികാരികള്‍ ആവശ്യപ്പെടുകയായിരുന്നു.

ചോര്‍ച്ച എവിടെ നിന്ന് ആണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വ്യാഴാഴ്ച മുതല്‍ ഇവിടേക്കുള്ള വെള്ളത്തിന്റെ പമ്പിങ് കുറച്ചിരിക്കുകയാണ്. രോഗികള്‍ക്ക് ഉപയോഗിക്കേണ്ടതിനു കുപ്പികളില്‍ വെള്ളം എത്തിച്ചു കൊടുക്കുകയാണ് ഇപ്പോള്‍. ചികിത്സയ്ക്കും മറ്റും തടസ്സം നേരിടാത്ത വിധത്തില്‍ വെള്ളത്തിനുള്ള ക്രമീകരണങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആശുപത്രി അധികാരികള്‍ അറിയിക്കുകയുണ്ടായി.

ബുധനാഴ്ച വൈകിട്ട് 6 മണിയോടെയാണ് ചോര്‍ച്ച ശ്രദ്ധയില്‍പെട്ടതെങ്കിലും എവിടെ നിന്നാണ് ചോരുന്നതെന്നു ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചോര്‍ച്ചയുടെ ഉറവിടം കണ്ടെത്തുന്നത് വരെ മിതമായി മാത്രമേ വെള്ളം ഉപയോഗിക്കാവു എന്ന് രോഗികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: