പൗണ്ടിന്റെ മൂല്യം ക്രമാതീതമായി കുറയുന്നത് ആശങ്ക പരത്തുന്നു.

യു.കെ: യുറോപിയന്‍ യൂണിയനില്‍ നിന്ന് വേര്‍പെട്ടു പുതിയ സാമ്പത്തിക നയങ്ങള്‍ക്ക് തയ്യാറെടുക്കുന്ന യു.കെ സാമ്പത്തിക തകര്‍ച്ചയിലേക്ക് എത്തിനില്‍ക്കുന്നു. രാജ്യത്തു നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ മടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഓഹരി വിപണിയും താഴ്ചയിലേക്ക് കൂപ്പുകുത്തുന്ന കാഴ്ചയാണ് കാണുന്നത്.

ഡോളറിനെതിരെ ശക്തമായി വിനിമയം കുറയുന്ന സ്റ്റര്‍ലിങ് പൗണ്ട് നിലവില്‍ 1.1378 ഡോളറാണ് ബ്രേക്സിറ്റ് നടപ്പാക്കാന്‍ തെരേസ മേയ് പ്രഖ്യാപിച്ചത്. നിമിഷങ്ങള്‍ക്കകം പൗണ്ടിന്റെ മൂല്യം ഇടിയുകയായിരുന്നു. ഇന്ത്യയില്‍ 82 രൂപായയിലാണ് പൗണ്ടിന്റെ വ്യാപാരം നടക്കുന്നത്. രാജ്യത്തു കയറ്റുമതി കുറയുകയും ഇറക്കുമതി കൂടുകയും ചെയ്യുമ്പോള്‍ രാജ്യത്തു വാന്‍ സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കാന്‍ കാരണമാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.

ഈ സാഹചര്യം ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് അയര്‍ലന്‍ഡ് പോലെ യൂറോ വിനിമയം നടത്തുന്ന രാജ്യങ്ങള്‍ക്കാണ്.
ഇത്തരം സാഹചര്യത്തില്‍ അയര്‍ലണ്ടിലേക്ക് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ അവിടുത്തെ വ്യാപാരികള്‍ക്ക് തുണയാകുമെന്നാണ് കണക്കാക്കുന്നത്. യൂറോയുടെ വിനിമയത്തില്‍ ഉയര്‍ന്ന നിരക്ക് രേഖപെടുത്തുന്നതായാണ് റിപ്പോര്‍ട്ട്.

എ എം

Share this news

Leave a Reply

%d bloggers like this: