കോണ്‍ട്രാക്ട് സിദ്ധാന്തത്തിന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

കരാര്‍ സിദ്ധാന്തം സംബന്ധിച്ച പഠനങ്ങള്‍ക്ക് ഒലിവര്‍ ഹാര്‍ട്ട്, ഹോസ്ട്രോം എന്നിവര്‍ക്ക് സാമ്പത്തിക ശാസ്ത്ര നൊബേല്‍. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറാണ് ബ്രിട്ടീഷ്‌കാരനായ ഒലിവര്‍ ഹാര്‍ട്ട്. മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രൊഫസറാണ് ഹോംസ്ട്രോം.

രണ്ട് പേര്‍ ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ ഇരുവരുടെയും വ്യത്യസ്തങ്ങളായ താത്പര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നത് സംബന്ധിച്ച പഠനമാണ് ഇരുവരെയും പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. രാഷ്ട്രീയ ഭരണഘടന പോലെയുള്ള വിഷയങ്ങളില്‍ ഈ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങള്‍ ഏറെ ഗുണം ചെയ്യും.

വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുണ്ടാകുന്ന കരാറുകളെപ്പറ്റിയും അവയിലെ പോരായ്മകളെപ്പറ്റിയും വിശദമായി പ്രതിപാദിക്കുന്നതാണ് ഇവരുടെ ഗവേഷണമെന്ന് നൊബേല്‍ പുരസ്‌കാര കമ്മിറ്റി വിലയിരുത്തി. ഏകദേശം 6 കോടി 17 ലക്ഷം രൂപയായിരിക്കും ഇവര്‍ക്ക് ലഭിക്കുക. 1968 മുതലാണ് സാമ്പത്തിക ശാസ്ത്ര പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി തുടങ്ങിയത്.

 

എ എം

Share this news

Leave a Reply

%d bloggers like this: